ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇന്ന് സീസണിലെ അവസാന ലീഗ് മത്സരം
ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിർത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
ഐപിഎല്ലില്‍ വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനം..... ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ കീഴടക്കി രാജസ്ഥാൻ
ഐഎസ്‌എല്‍ സീസണിലെ അവസാന മത്സരത്തില്‍ എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്....
ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. വിജയ വഴിയില്‍ തിരിച്ചെത്താനാണ് രണ്ടു ടീമുകളുടേയും ശ്രമമുള്ളത്. ഡല്‍ഹിയില്‍ രാത്രി 7.30നാണ് മത്സരം നടക്കുക. വിജയവഴിയില്‍ തിരിച്ചെത്താനായി കഷ്ടപ്പെടുന്ന രണ്ട് ടീമുകളാണ് ഇന്ന് കളത്തിലിറങ്ങുന്നത്.
പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സും എട്ടാമതുള്ള കൊല്‍ക്കത്തയും. അവസാന മൂന്ന് മത്സരങ്ങള്‍ ജയിച്ചതിന്‍റെ ആവേശത്തിലാണ് കൊല്‍ക്കത്ത വരുന്നതെങ്കില്‍ ചെന്നൈയോട് തോറ്റതിന്‍റെ ക്ഷീണമുണ്ട് ഡല്‍ഹിക്ക്.
പോയിന്‍റ് പട്ടികയില്‍ ഡല്‍ഹിക്ക് ആകെ ജയം നാല്, കൊല്‍ക്കത്തയ്ക്ക് മൂന്ന്. ഇന്ന് ജയിക്കുന്നവർക്ക് പ്ലേ ഓഫിലേക്ക് നേരിയ പ്രതീക്ഷ വയ്ക്കാവുന്നതാണ്. ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ് ഡല്‍ഹിയുടെ പ്രധാന പ്രശ്നം. 264 റണ്‍സെടുത്ത് ടോപ് ഫോമിലെത്തുന്ന ബാറ്റർമാർ തൊട്ടടുത്ത മത്സരത്തില്‍ 75ന് പുറത്തായി ആരാധകരെ അമ്പരപ്പിച്ചിരുന്നു. ബാറ്റർമാർ ഉത്തരവാദിത്തം കാണിച്ചാല്‍ മാത്രമേ ടീമിന് മുന്നേറാൻ കഴിയുകയുള്ളൂ. ബൗളിങ്ങിനെ തുണയ്ക്കുന്ന ഡല്‍ഹി സ്റ്റേഡിയത്തില്‍ അക്സറും കുല്‍ദീപും സ്റ്റാർക്കുമടങ്ങുന്നവരും തിളങ്ങിയാല്‍ ഡല്‍ഹിക്ക് പവറാകും. ബൗളിങ് കരുത്തിലാണ് കൊല്‍ക്കത്തയുടെ ടൂർണമെന്റിലെ മുന്നേറ്റം.
വൻ തോല്‍വികളുടെ ആദ്യ പകുതിക്ക് ശേഷം രാജസ്ഥാനെ വീഴ്ത്തിയ കൊല്‍ക്കത്ത പിന്നാലെ ലക്നൗവിനേയും ഹൈദരാബാദിനേയും വീഴ്ത്തുകയായിരുന്നു. വിന്നിങ് ആറ്റിറ്റ്യൂഡിലേക്ക് എത്തിയ ടീമിന് ഇനിയുള്ള മത്സരങ്ങളെല്ലാം നോക്കൗട്ട് പോലെ പ്രധാനം. നേർക്കുനേർ പോരില്‍ മുൻതൂക്കാം കൊല്‍ക്കത്തയ്ക്ക്. 35ല്‍ 19 കൊല്‍ക്കത്ത ജയിച്ചപ്പോള്‍ ഡല്‍ഹി ജയം 15ലൊതുങ്ങി. ടോസ് നേടുന്ന ടീം ബൗളിങ് തെരഞ്ഞെടുത്തേക്കും.

