Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കള്‍... അഞ്ചാം പോരാട്ടത്തില്‍ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു...

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യൻ വനിതകള്‍ക്ക് നാല് വിക്കറ്റ് വിജയം...

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ മുഴുവൻ സമയ നായികയായി ചുമതലയേറ്റ സ്റ്റാർ ഓപണർ സ്മൃതി മന്ദാനക്ക് ആദ്യ ദൗത്യം

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ . ജയിക്കുന്നവർക്ക്‌ പരമ്പര സ്വന്തമാക്കാനാകും. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിനാണ്‌ കളി. ഇരുടീമുകളും രണ്ട്‌ കളി വീതം ജയിച്ച്‌ ഒപ്പത്തിനൊപ്പമാണ്‌. മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. ഇന്നലെ ടീമുകള്‍ക്ക്‌ പരിശീലനം നടത്താൻ കഴിഞ്ഞില്ല.

ബാറ്റർമാരുടെ കരുത്തിനെയാണ്‌ ഇന്ത്യ ആശ്രയിക്കുന്നത്‌. ഓപ്പണർമാർ നല്‍കുന്ന മികച്ച തുടക്കത്തിലാണ്‌ പ്രതീക്ഷയുള്ളത്. നാല്‌ കളിയിലും അഭിഷേക്‌ ശർമ-സഞ്‌ജു സാംസണ്‍ സഖ്യമായിരുന്നു. സഞ്‌ജു നാല്‌ കളിയില്‍ രണ്ട്‌ അർധസെഞ്ചുറിയടക്കം 152 റണ്ണെടുക്കുകയും ചെയ്തു. അഭിഷേകിന്റെ സംഭാവന 139 റണ്ണാണ്‌. വൈഭവ്‌ സൂര്യവംശി അവസരം കാത്ത്‌ നില്‍ക്കുന്നുണ്ടെങ്കിലും അവസാന മത്സരം നിർണായകമായതിനാല്‍ ഇ‍ൗ കൂട്ടുകെട്ട്‌ തുടരാനാണ്‌ സാധ്യതയേറെയുള്ളത്.

ഷായ്‌ ഹോപ്‌ എന്ന ക്യാപ്‌റ്റനിലൂടെയാണ്‌ വിൻഡീസ്‌ തിരിച്ചടിക്കുന്നത്‌. നാല്‌ കളിയില്‍ 261 റണ്ണെടുത്ത ഹോപ്‌ നല്‍കുന്ന തുടക്കം ടീമിന്‌ ആത്മവിശ്വാസം നല്‍കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new