ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരേ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്....
ദക്ഷിണാഫ്രിക്ക വനിതാ ടീമിനെതിരായ രണ്ടാം ടി20 പോരാട്ടം... ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ വീഴ്ത്തി...
ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യൻസിനെ നേരിടും. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സീസണിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണ് ടൈറ്റന്‍സിന്റെ സമ്പാദ്യം.
എന്നാല്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ 4 എണ്ണത്തിലും പരാജയപ്പെട്ട് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്.
ബാറ്റിങ് നിരയ്ക്ക് ഇത് വരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചിട്ടില്ല. ചില മത്സരങ്ങളില്‍ മാത്രമാണ് സൂര്യകുമാർ യാദവ് തിളങ്ങുന്നത്. തിലക് വർമ്മയ്ക്ക് ഇതുവരെ ഫോം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയില്‍ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ഉണ്ടായിരുന്നത്. പക്ഷെ, താരത്തിനും ഇതുവരെ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞിട്ടില്ല. പവർപ്ലേയില്‍ ബാറ്റിങിലും ബൗളിങിലും ആധിപത്യം സ്ഥാപിക്കാനാകാത്തതും ടീമിന് വലിയ തിരിച്ചടിയാണ്.
ജസ്പ്രിത് ബുംറ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ടെങ്കിലും വിക്കറ്റ് നേടാൻ കഴിഞ്ഞില്ല. ശാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹർ എന്നിവർക്കും ബൗളിങില്‍ പരാജയമായി മാറുന്നത് ബുംറയുടെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നുണ്ട്. മറുവശത്ത്, ഗുജറാത്ത് ടൈറ്റൻസ് പൂർണ ആത്മവിശ്വാസത്തിലാണ്.

