Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരേ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്....

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരേ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്....

ഐപിഎല്‍ മത്സരത്തില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യൻസിനെ നേരിടും

ദക്ഷിണാഫ്രിക്ക വനിതാ ടീമിനെതിരായ രണ്ടാം ടി20 പോരാട്ടം... ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ വീഴ്ത്തി...

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരേ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. 99 റണ്‍സിനാണ് മുംബൈയുടെ ജയം. മുംബൈ ഉയർത്തിയ 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 100 റണ്‍സിന് പുറത്തായി.

അശ്വനി കുമാർ നാല് വിക്കറ്റെടുത്തപ്പോള്‍ സൂപ്പർ താരം ജസ്പ്രീത് ബുംറയും ഫോമിലേക്കുയരുകയായിരുന്നു. നേരത്തേ സെഞ്ചുറി തികച്ച തിലക് വർമയുടെ ഒറ്റയാള്‍ പോരാട്ടമാണ് മുംബൈക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 45 പന്തില്‍ നിന്ന് താരം 101 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ തുടക്കത്തില്‍ തന്നെ മുംബൈ ബൗളർമാർ വിറപ്പിക്കുകയായിരുന്നു. ആദ്യ പന്തില്‍ തന്നെ ജസ്പ്രീത് ബുംറ സായ് സുദർശനെ പുറത്താക്കി. ടൂർണമെന്റിലെ ബുംറയുടെ ആദ്യ വിക്കറ്റാണിത്. പിന്നാലെ ബാറ്റർമാർ നിരനിരയായി കൂടാരം കയറിയതോടെ ഗുജറാത്ത് പ്രതിരോധത്തിലാകുകയും ചെയ്തു.

ജോസ് ബട്ട്‌ലർ അഞ്ച് റണ്‍സെടുത്ത് മടങ്ങി. ശുഭ്മാൻ ഗില്‍ 14 റണ്‍സെടുത്തപ്പോള്‍ വാഷിങ്ടണ്‍ സുന്ദർ 26 റണ്‍സെടുത്തു. പിന്നാലെ ഗ്ലെൻ ഫിലിപ്‌സും വെറും ആറ് റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ ടീം 55-5 എന്ന നിലയിലേക്ക് വീണു. പിന്നീട് അശ്വനി കുമാറിന്റെ തകർപ്പൻ ബൗളിങ്ങിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 11-ാം ഓവറില്‍ രാഹുല്‍ തെവാട്ടിയയേയും(8) 13-ാം ഓവറില്‍ റാഷിദ് ഖാൻ(4), ഷാരൂഖ് ഖാൻ(17) എന്നിവരെയും അശ്വനി കുമാർ മടക്കി. . ഒടുക്കം 100 റണ്‍സിന് ഗുജറാത്ത് പുറത്തായി. മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണെടുത്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new