Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും

ഐപിഎല്‍ ക്രിക്കറ്റില്‍ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയില്‍ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം പരാജയം.....

ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിന് ആദ്യ തോല്‍വി... ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് നേടി

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ന്യൂഡല്‍ഹിയിലെ അരുണ്‍ ജയറ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക

തുടർച്ചയായ രണ്ട് മത്സരങ്ങളും വിജയിച്ച്‌ മികച്ച ഫോമിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഉള്ളത്. എന്നാല്‍ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ് ആണ് ഗുജറാത്ത് ഇന്നത്തെ മത്സരത്തിന് എത്തുന്നത്. അക്ഷർ പട്ടേലിന്റെ നേതൃത്വത്തില്‍ മികച്ച ഫോമിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് കളിക്കുന്നത്.

ബൗളിങ് വിഭാഗമാണ് ടീമിന്റെ പ്രധാന ശക്തി. ലുങ്കി എന്‍ഗിഡി,മുകേഷ് കുമാർ, ടി നടരാജൻ എന്നിവരുടെ പേസ് ആക്രമണം എതിരാളികളെ പേടിപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ ഓസ്ട്രേലിയൻ താരം മിച്ചല്‍ സ്റ്റാർക്കിന്റെ അഭാവം ടീമിനെ ബാധിച്ചിട്ടുമില്ല.

സ്പിന്നിങ് വിഭാഗത്തിലും ക്യാപിറ്റല്‍സ് ശക്തരാണ്. ഇടംകൈ സ്പിന്നറായ കുല്‍ദീപ് യാദവ് മിഡില്‍ ഓവറുകളില്‍ എതിരാളികളെ പിടിച്ചുകെട്ടാനായി കഴിയുന്നുണ്ട്. ഒപ്പം നായകൻ അക്ഷർ പട്ടേല്‍ നല്‍കുന്ന പിന്തുണയും ടീമിന് കരുത്തായി മാറുന്നു. എന്നാല്‍, ബാറ്റിങില്‍ കെ എല്‍ രാഹുല്‍, നിതീഷ് റാണ എന്നിവർ സ്ഥിരം പരാജയമായി മാറുന്നത് ടീമിന് തിരിച്ചടിയാണ്.

മറ്റൊരുവശത്ത്, ഗുജറാത്ത് ടൈറ്റൻസിന് ഈ സീസണില്‍ ഇതുവരെ വിജയം നേടാൻ കഴി്ഞിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിനെതിരെ തോല്‍വി വഴങ്ങിയത് അവരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ നായകനായ ശുഭ്മാൻ ഗില്‍ പരിക്കില്‍ നിന്ന് മുക്തനായി ഈ മത്സരത്തില്‍ കളിക്കാനിറങ്ങുന്നത് ടീമിന് ഗുണകരമാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new