Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഐപിഎല്ലില്‍ വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനം..... ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ കീഴടക്കി രാജസ്ഥാൻ

ഐഎസ്‌എല്‍ സീസണിലെ അവസാന മത്സരത്തില്‍ എഫ്‌സി ഗോവയെ തകർ‌ത്ത് കേരള ബ്ലാസ്റ്റേഴ്സ്....

ഐപിഎല്ലില്‍ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ച്‌ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഹൈദരാബാദിന്റെ 237 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ പഞ്ചാബ് ടീം ഈ സീസണിലെ മൂന്നാം പരാജയം ഏറ്റുവാങ്ങി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി ഹെൻട്രിച്ച്‌ ക്ലാസനും ഇഷാൻ കിഷനും തകർപ്പൻ അർദ്ധ സെഞ്ച്വറികള്‍ നേടി. ക്ലാസൻ 43 പന്തില്‍ 63 റണ്‍സെടുത്തപ്പോള്‍, ഇഷാൻ കിഷൻ 32 പന്തില്‍ 55 റണ്‍സ് നേടി സ്കോർ ഉയർത്തി.

ഓപ്പണിങ്ങില്‍ അഭിഷേക് ശർമയും ട്രാവിസ് ഹെഡും നല്‍കിയ മികച്ച തുടക്കമാണ് ഹൈദരാബാദിന് വലിയ സ്കോർ സമ്മാനിച്ചത്. ഇവരുടെ ബാറ്റിങ് മികവില്‍ നിശ്ചിത ഓവറില്‍ ഹൈദരാബാദ് മികച്ച സ്കോർ നേടുകയും ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് വേണ്ടി ഓപ്പണർ കൂപ്പർ കൊണോലി സെഞ്ച്വറി നേടിയെങ്കിലും പിന്തുണ നല്‍കാനായി മറ്റ് ബാറ്റർമാർക്ക് കഴിഞ്ഞില്ല. 59 പന്തില്‍ 107 റണ്‍സാണ് കൊണോലി അടിച്ചുകൂട്ടിയത്.
മാർകസ് സ്റ്റോയിനിസ്, സൂര്യഷൻസ് ഷെഡ്ഗെ, മാർകോ യാൻസൻ എന്നിവർ രണ്ടക്കം കടന്നെങ്കിലും ഹൈദരാബാദിന്റെ കൂറ്റൻ സ്കോറിനെ മറികടക്കാൻ കഴിഞ്ഞില്ല. ഈ വിജയത്തോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പഞ്ചാബിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new