Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 82 റണ്‍സിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 82 റണ്‍സിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്

ഐപിഎല്‍ 2026 ...സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നും ജയം

ചെന്നൈ സൂപ്പർ കിങ്‌സ് ഐ.പി.എല്‍. ക്രിക്കറ്റിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്... ഗുജറാത്ത് ടൈറ്റൻസും പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ക്വാളിഫെയർ വണ്ണില്‍

ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇന്ന് സീസണിലെ അവസാന ലീഗ് മത്സരം

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 82 റണ്‍സിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് ടേബിളില്‍ ഒന്നാമതായി. 169 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഹൈദരാബാദിന് 14.5 ഓവറില്‍ 86 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടിയ ഗുജറാത്തിന്റെ കഗിസോ റബാഡയാണ് കളിയിലെ താരം. ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് സായ് സുദർശന്റെയും വാഷിങ്ടണ്‍ സുന്ദറിന്റെയും അർധസെഞ്ച്വറികളുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 44 പന്തില്‍ 61 റണ്‍സെടുത്ത സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. വാഷിങ്ടണ്‍ സുന്ദർ 33 പന്തില്‍ 50 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായപ്പോള്‍ നിഷാന്ത് സിന്ധു 14 പന്തില്‍ 22 റണ്‍സെടുത്തു

ഹൈദരാബാദിനായി പ്രഫുല്‍ ഹിംഗെ 17 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ സാക്കിബ് ഹുസൈൻ 37 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. 169 റണ്‍സ് എന്ന ലക്ഷ്യം അനായാസം മറികടക്കാമെന്ന സണ്‍റൈസേഴ്സിന്റെ ആത്മവിശ്വാസം തകർക്കുന്ന പ്രകടനം പുറത്തെടുത്ത് ഗുജറാത്ത് ബൗളർമാർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new