Dailyhunt
ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്

ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകള്‍ ഇപ്പോള്‍ വാർത്തകളില്‍ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയില്‍ ലോകം ആശങ്കയില്‍. തിരിച്ചുവരാന്‍ കഴിയാത്ത വിധം ഇന്ന് രാത്രി ഇറാന്‍ നശിക്കുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നാണ് ഇന്ന് രാത്രി സംഭവിക്കാന്‍ പോകുന്നതെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനില്‍ ഇന്ന് രാത്രി അമേരിക്ക കടുത്ത ആക്രമണങ്ങള്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ അമേരിക്ക ഇറാനില്‍ ആണവായുധം പ്രയോഗിക്കുമെന്ന ആശങ്കയും സമൂഹ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു. ഇറാന്‍ തങ്ങളുടെ നിലപാട് മാറ്റിയില്ലെങ്കില്‍ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങള്‍ പ്രസിഡന്റ് പുറത്തെടുക്കുമെന്ന് ഹംഗറിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞിരുന്നു. ഇതും ട്രംപിന്റെ ഭീഷണിയും ചേര്‍ത്ത് വച്ചാണ് ആണവാക്രമണ സാദ്ധ്യതയെക്കുറിച്ച്‌ ചര്‍ച്ച സജീവമായത്. എന്നാല്‍ ഇത്തരം പ്രചാരണത്തില്‍ അടിസ്ഥാനമില്ലെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. വൈസ് പ്രസിഡന്റിന്റെ വാക്കുകളില്‍ അത്തരമൊരു സൂചനയും ഇല്ലെന്ന് വ്യക്തമാക്കിയ അധികൃതര്‍ പ്രചാരണത്തെ പരിഹസിക്കുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new