Dailyhunt
ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു

ബാബ വാംഗയുടെ പ്രവചനങ്ങള്‍ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച്‌ ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങള്‍ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..

ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസില്‍ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

ലെബനനിലേക്ക് ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തല്‍ കരാറില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍. അമേരിക്കയുമായി രണ്ട് ആഴ്ചത്തെ വെടിനിറുത്തലിന് ഇറാന്‍ സന്നദ്ധത അറിയിച്ചെങ്കിലും വെടിനിറുത്തലില്‍ ലെബനനെ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ലെബനനിലേക്ക് നൂറു കണക്കിന് മിസൈലുകള്‍ വര്‍ഷിക്കുകയും ചെയ്തു. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ സൈന്യം തെക്കന്‍ ലെബനനിലുടനീളം മിസൈല്‍ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെയാണ് ഇറാന്‍ വെടിനിറുത്തല്‍ കരാറില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പ് നല്‍കിയതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച രാത്രി ഇറാനെ പൂര്‍ണമായും തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്റെ മദ്ധ്യസ്ഥ ശ്രമത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും വെടിനിറുത്തലില്‍ എത്തിയത്. അമേരിക്കയുടെ സമ്ബൂര്‍ണമായ വിജയം എന്നാണ് ട്രംപ് കരാറിനെ വിശേഷിപ്പിച്ചത്. കരാര്‍ പ്രകാരം രണ്ട് ആഴ്ചത്തേക്ക് അമേരിക്ക ആക്രമണങ്ങള്‍ നിറുത്തിവയ്ക്കുമെന്നും പകരം ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നു നല്‍കാന്‍ ഇറാന്‍ സമ്മതിച്ചതായും ട്രംപ് അറിയിച്ചു. വെടിനിറുത്തല്‍ കാലയളവില്‍ ഇറാന്റെ കൈവശമുള്ള സമ്ബുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായ നിലയില്‍ കൈകാര്യം ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new