Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍

ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനില്‍ക്കുന്നു, മത്സരം ഉപേക്ഷിച്ചാല്‍ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച്‌ പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയില്‍ ഇറങ്ങുന്നു....

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ മദന്‍ലാല്‍ ഖുറാന ഫൗണ്ടേഷന്‍ ആരംഭിച്ച ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി നിയോഗിച്ചു. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് പ്രഖ്യാപനം നടത്തിയത്. സഞ്ജുവും രേഖ ഗുപ്തയും ചേര്‍ന്ന് ജന്‍കൗശല്‍ കേന്ദ്രയുടെ പ്രചാരണത്തിനായി സഞ്ജുവിന്റെ ചിത്രത്തോട് കൂടിയ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കി.

ഡല്‍ഹിയുമായി സഞ്ജുവിന് പ്രത്യേക ബന്ധമുണ്ട്. തന്റെ ബാല്യകാലം ചെലവഴിച്ചതും ക്രിക്കറ്റ് യാത്ര ആരംഭിച്ചതും ഇവിടെയാണ്. ഇപ്പോള്‍ മദന്‍ലാല്‍ ഖുറാന ഫൗണ്ടേഷന്റെ മോത്തി നഗറിലെ ജന്‍ കൗശല്‍ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ അദ്ദേഹം ഡല്‍ഹിയിലെ ജനങ്ങളെ നൈപുണ്യത്തിലേക്കും അവസരങ്ങളിലേക്കും സ്വയം പര്യാപ്തതയിലേക്കും നയിക്കുമെന്ന് രേഖ ഗുപ്ത ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ഷാലിമാര്‍ ബാഗില്‍ ജന്‍കൗശല്‍ കേന്ദ്രയുടെ കീഴില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നതിനായുള്ള ആലോചന സര്‍ക്കാര്‍ തലത്തില്‍ നടക്കുകയാണ്. അടുത്ത ഒരുവര്‍ഷത്തില്‍ ഒരുകോടി പേരെ ആര്‍ട്ടിഫിഷ്യല്‍ ? ഇന്റലിജന്‍സ് മേഖലയില്‍ നൈപുണ്യമുള്ളവരാക്കി മാറ്റുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് യുവാക്കളിലേക്ക് എത്തിക്കുന്നതിനായി സഞ്ജുവിന്റെ വീഡിയോ സന്ദേശവുമുണ്ടാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new