Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിൻഡിസിനെതിരെ തകര്‍പ്പൻ ജയം നേടി ഇന്ത്യ...

വിൻഡിസിനെതിരെ തകര്‍പ്പൻ ജയം നേടി ഇന്ത്യ...

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ മുഴുവൻ സമയ നായികയായി ചുമതലയേറ്റ സ്റ്റാർ ഓപണർ സ്മൃതി മന്ദാനക്ക് ആദ്യ ദൗത്യം

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദില്‍ നടക്കും...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ. 8 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. വിൻഡീസ് ഉയർത്തിയ 405 റണ്‍സ് 43.3 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയും ചെയ്തു. 39 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ അനായാസ ജയം നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര 2-0 ന് നേടുകയും ചെയ്തു.

ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ഇരട്ടസെഞ്ച്വറി നേട്ടമാണ് ഇന്ത്യയ്ക്ക് ജയം അനായാസമാക്കിയത്. 133 പന്തില്‍ 223 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. 26 ഫോറും 8 സിക്‌സുമാണ് ഗില്ലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

75 പന്തില്‍ 101 റണ്‍സ് നേടിയ രോഹിത് ശർമയും മികച്ച ഇന്നിങ്‌സ് കാഴ്ചവെയ്ക്കുകയും ചെയ്തു. 10 ഫോറും 6 സിക്‌സുമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. 19 പന്തില്‍ 26 റണ്‍സ് നേടിയ വിരാട് കോഹ് ലി, 37 പന്തില്‍ 31 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദ് എന്നിവരും ഇന്ത്യക്കായി സ്‌കോർ ചെയ്തു. നേരത്തെ വെസ്റ്റീൻഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സ് അടിച്ചെടുത്തത്.

ഓപ്പണർ കീസി കാർട്ടി (9) യുടെ വിക്കറ്റ് വിൻഡീസിന് നേരത്തെ നഷ്ടപ്പെട്ടെങ്കിലും പിന്നീട് ക്രീസിലെത്തിയ മൂന്ന് ബാറ്റർമാരും സെഞ്ച്വുറി കണ്ടെത്തുകയായിരുന്നു. ജോണ്‍ കാംപെല്‍, ഷായ് ഹോപ്, ആമിർ ജങ്കൂ എന്നിവരാണ് വിൻഡീസിനായി സെഞ്ച്വറി കരസ്ഥമാക്കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new