Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നല്‍കി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച്‌ കൊന്ന് മകൻ

ഇ20 പെട്രോള്‍ മൂലം എൻജിൻ തകരാറിലായെന്ന കേസില്‍ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച്‌ കോടതി...

കർണാടകയില്‍ ഡോക്ടറെ വീട്ടില്‍വെച്ച്‌ കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയില്‍ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്

മുംബൈയില്‍ കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവായ 50 കാരനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കാട്ടില്‍ തള്ളിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ഇതോടെ 11 മാസമായി മറച്ചുവച്ച ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ഐരോളി സ്വദേശി ബലിറാം സൂര്യനാഥ് കുശ്വാഹയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ സുനിത കുശ്വാഹ (40), ഇവരുടെ കാമുകനും ഓട്ടോറിക്ഷാ െ്രെഡവറുമായ രാഹുല്‍ ദശരഥ് പ്രജാപതി (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട ബലിറാമിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് 11 മാസങ്ങള്‍ക്ക് ശേഷം ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവരുന്നത്. 2025 ഓഗസ്റ്റിലാണ് കൊലപാതകം നടന്നത്. ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം ഐരോളിയിലായിരുന്നു ബലിറാം താമസിച്ചിരുന്നത്. 2026 ഏപ്രിലില്‍ ബലിറാമിന്റെ സഹോദരന്‍ സുനിതയെ കാണാനെത്തിയപ്പോഴാണ് സംശയം തോന്നിയത്. ബലിറാമിന്റെ കാണാതായതിനെക്കുറിച്ച്‌ സുനിത നല്‍കിയ മറുപടികളിലെ വൈരുദ്ധ്യമാണ് സഹോദരനില്‍ സംശയമുണ്ടാക്കിയത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയിലാണ് പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചത്.

സുനിതയ്ക്ക് ഓട്ടോറിക്ഷ ഡ്രൈവറായ രാഹുല്‍ പ്രജാപതിയുമായി അവിഹിത ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഈ ബന്ധം അറിഞ്ഞതോടെ ബലിറാമിനെ ഇല്ലാതാക്കാന്‍ ഇരുവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി. മക്കളെ ബന്ധുവീട്ടിലേക്ക് മാറ്റിയ ശേഷമാണ് ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തത്. രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ബലിറാമിനെ ഇരുവരും ചേര്‍ന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ കഴുത്തറുത്ത് മരണം ഉറപ്പാക്കി. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം മൂന്ന് കഷണങ്ങളാക്കി മുറിച്ച്‌ ചാക്കുകളിലാക്കി. തുടര്‍ന്ന് രാഹുലിന്റെ ഓട്ടോറിക്ഷയില്‍ കയറ്റി കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

കൊലപാതകത്തിനു ശേഷം സുനിത ഐരോളിയിലെ വീട് വാടകയ്ക്ക് നല്‍കി മക്കളോടൊപ്പം ഘാന്‍സോലി എന്ന സ്ഥലത്തേക്ക് താമസം മാറ്റിയിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ പ്രതികള്‍ തുടര്‍ച്ചയായി മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും മാറ്റി. എന്നാല്‍ ഇവരുടെ കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ച പൊലീസ്, ഇരുവരും മാസങ്ങളായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നവി മുംബൈയിലെ ഗാവ്‌ലി ദേവ് വനമേഖലയില്‍ നിന്ന് മൃതദേഹത്തിന്റെ ചില അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തു. ബാക്കി ഭാഗങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഭാരതീയ ന്യായ് സംഹിതയിലെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത പ്രതികളെ കോടതി 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new