Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്

കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്

വിമാനത്തില്‍ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളില്‍ എത്തണമെന്ന് നിർദേശം നല്‍കി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും

ജമ്മു കശ്മീരിലെ ലഡാക്കില്‍ ഭൂചലനം... റിക്ടർ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി

കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട് കർണാടകയില്‍ ഇന്ന് ബന്ദ്...രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് കന്നഡ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്

കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന് കാമുകിയെയും അമ്മയെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. തിരുപ്പൂര്‍ പല്ലടത്തിന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പച്ചപ്പാളയം സ്വദേശിനി ധനലക്ഷ്മി (42), മകള്‍ പൂവരശി (22) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ മെക്കാനിക് ഷോറൂമില്‍ ജോലിചെയ്തു വരികയായിരുന്നു പൂവരശി. ദിണ്ടിഗല്‍ പട്ടിവീരമ്പട്ടി സ്വദേശിയായ അക്ഷയ് (27) ആണ് ഇരുവരെയും കൊലപ്പെടുത്തിയത്. കോയമ്പത്തൂരില്‍ പഠിക്കുന്ന അക്ഷയ് പൂവരശിയുമായി കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.

എന്നാല്‍, ഈ ബന്ധത്തെ പൂവരശിയുടെ കുടുംബം എതിര്‍ത്തതിനെതുടര്‍ന്ന് ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ചൊവ്വാഴ്ച രാവിലെ പൂവരശിയുടെ വീട്ടിലെത്തിയ അക്ഷയ് ധനലക്ഷ്മിയുമായി വഴക്കിടാന്‍ തുടങ്ങി. ഇതിനിടെ പൂവരശിയെയും അമ്മയെയും ഇയാള്‍ അരിവാള്‍ ഉപയോഗിച്ച്‌ വെട്ടിയെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പല്ലടം പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അക്ഷയ്‌യെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new