കണ്ണീർക്കാഴ്ചയായി... ഓസ്‌ട്രേലിയയിലെ മാർട്ടിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. അങ്കമാലി സ്വദേശി ആൻമേരി ജോയി (30) ആണ് മരിച്ചത്. അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ്: ശരത് ജോസ്. മകള്‍: ഹോളി ആൻ ശരത്.
ഇന്നലെ ടോക്കിൻ ഹൈവേ - മില്‍സ് റോഡ് വെസ്റ്റ് ജംഗഷനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആൻമേരിക്ക് ഗുരുതരമായി പരുക്കേറ്റത്.
ഉടൻതന്നെ സമീപത്തെ റോയല്‍ പെർത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ വാഹനമോടിച്ചിരുന്ന 33-കാരനും ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. സംഭവത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

