വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കമ്പനിയ്ക്ക് ട്രാഫിക് പൊലീസിന്റെ 50,000 രൂപയുടെ വമ്പന്‍പിഴ
തൃശൂര്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കരയ്‌ക്കെത്തിച്ചു
കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്
കാറിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മെഡിക്കല്‍ വിദ്യാർഥിനി മരിച്ചു. രാജമുണ്ട്‌റിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ ബിരുദാനന്തര മെഡിക്കല്‍ വിദ്യാർഥിനിയായിരുന്ന കനികെ പ്രിയങ്ക (28) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
ആന്ധ്രാപ്രദേശിലെ രാജമുണ്ട്‌റിയില്‍ ആഗസ്ത് മൂന്നിന് നഗരത്തിലെ മാളിന് സമീപമുണ്ടായ അപകടത്തിലാണ് കനികെ പ്രിയങ്കയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം പ്രിയങ്കയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
സംഭവത്തില്‍ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. മാളിലെ സുരക്ഷാ ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ട ശേഷം മടങ്ങിയ രണ്ടു യുവാക്കള്‍ സഞ്ചരിച്ച കാറാണ് പ്രിയങ്ക സഞ്ചരിച്ച സ്കൂട്ടറിന്റെ പിന്നിലിടിച്ചത്. സംഘം മദ്യലഹരിയിലായിരുന്നുവെന്നാണ് ആരോപണം പ്രിയങ്കയ്ക്ക് ഒപ്പം സഞ്ചരിച്ച സുഹൃത്തിനും അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

