Dailyhunt
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു

ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം.... നിരവധി പേർക്ക് പരുക്ക്

കനത്ത മഴയെ തുടർന്ന് അസമില്‍ തുറന്ന ഓടയില്‍ വീണ് യുവതി മരിച്ചു....

സങ്കടക്കാഴ്ചയായി... ഹൈദരാബാദിലെ ദുർഗം ചെരുവു കേബിള്‍ ബ്രിഡ്ജില്‍ ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമായി ക്ഷാമബത്തയില്‍ രണ്ട് ശതമാനം വര്‍ധനവ് വരുത്താന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഷത്തില്‍ രണ്ടു തവണ പരിഷ്‌കരിക്കേണ്ട ഡിഎ, തൊഴില്‍ വകുപ്പ് പുറത്തുവിടുന്ന ഉപഭോക്തൃ വില സൂചിക മാനദണ്ഡമാക്കിയാണ് കണക്കാക്കുന്നത്. സാധാരണഗതിയില്‍ സെപ്റ്റംബര്‍ അവസാനത്തോടെ പ്രഖ്യാപിക്കാറുള്ള ഈ വര്‍ധനവ് ഇത്തവണ വൈകിയതില്‍ ജീവനക്കാരുടെ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പുതിയ തീരുമാനത്തോടെ കുടിശ്ശിക അടക്കമുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ ലഭ്യമാകും.

രാജ്യത്തെ കപ്പല്‍ വ്യവസായത്തിന് കരുത്തേകുന്നതിനായി 13,000 കോടി രൂപയുടെ 'സോവറിന്‍ മാരിടൈം ഫണ്ട്' രൂപീകരിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ക്കും ഇന്ത്യയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന കപ്പലുകള്‍ക്കും കുറഞ്ഞ നിരക്കില്‍ സുസ്ഥിരമായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയാണ് ഈ ഫണ്ടിന്റെ ലക്ഷ്യം. സമുദ്ര വ്യാപാര രംഗത്ത് ഇന്ത്യയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഈ തീരുമാനം സഹായിക്കും.

ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ഗ്രാം സഡക് യോജന പദ്ധതി 2028 വരെ നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 3,000 കോടി രൂപയുടെ അധിക വിഹിതവും അനുവദിച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണവും നവീകരണവും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിലൂടെ ഉള്‍നാടന്‍ മേഖലകളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്താന്‍ ഇത് വഴിയൊരുക്കും.

വനിതാ സംവരണ ബില്ലിനെ എതിര്‍ത്ത പ്രതിപക്ഷ നിലപാടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. ബില്ലിനെ പിന്തുണയ്ക്കാതിരുന്നതിലൂടെ പ്രതിപക്ഷം ചരിത്രപരമായ തെറ്റാണ് ചെയ്തതെന്നും ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതം വരുംകാലങ്ങളില്‍ അവര്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ നിലപാട് സ്ത്രീകള്‍ക്കെതിരെയുള്ള നിഷേധാത്മക മനോഭാവമാണ് വ്യക്തമാക്കുന്നതെന്നും ഈ സന്ദേശം രാജ്യത്തെ ഓരോ ഗ്രാമങ്ങളിലും എത്തിക്കണമെന്നും പ്രധാനമന്ത്രി മന്ത്രിമാരോട് നിര്‍ദ്ദേശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new