പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്
കനത്ത മഴയെ തുടർന്ന് അസമില്‍ തുറന്ന ഓടയില്‍ വീണ് യുവതി മരിച്ചു. ഇന്നലെ രാത്രി ഗുവാഹത്തിയിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് റോഡരികിലെ തുറന്ന ഓടയില്‍ വീണ പായല്‍ നാഥ് എന്ന യുവതിയാണ് മരിച്ചത്. റോഡിലെ വെള്ളക്കെട്ട് കാരണം നടപ്പാതയ്ക്കരികിലെ ഓട തിരിച്ചറിയാൻ കഴിയാതിരുന്നതാണ് അപകടത്തിന് കാരണമായത്.
നടന്നുപോകുന്നതിനിടെ ഓടയിലേക്ക് വീണ യുവതി നിമിഷങ്ങള്‍ക്കകം ഒഴുക്കില്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഗുവാഹത്തി പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി നാല് മണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് വീണ സ്ഥലത്തുനിന്ന് 150 മീറ്റർ അകലെ ഓടയുടെ മറ്റൊരു ഭാഗത്ത് യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ശക്തമായ മഴയെത്തുടർന്ന് ഗുവാഹത്തി നഗരത്തില്‍ പലയിടത്തും വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗുവാഹത്തി മുനിസിപ്പല്‍ കോർപ്പറേഷൻ പരിധിയിലെ സർക്കാർ-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും അസമില്‍ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

