വോട്ടിങ് മെഷീനില്‍ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോണ്‍ഗ്രസ് കളക്ടർ നേരിട്ട് ബൂത്തില്‍
കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു
നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...
കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നും വികസന തുടർച്ചയ്ക്ക് എല്‍ഡിഎഫ് വരണമെന്നും മുഖ്യമന്ത്രി.
ആർ സി അമല സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുടുംബത്തിനും നേതാക്കള്‍ക്കും ഒപ്പമാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്.
അതേസമയം ഗുരുവായൂരില്‍ വോട്ട് ചെയ്യാനായി കഴിഞ്ഞുവെന്നും ഗുരുവായൂരപ്പന് നന്ദിയുണ്ടെന്നും കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. കേരളത്തില്‍ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും അദ്ദേഹം വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137ാം നമ്പർ ബൂത്തില്‍ സുരേഷ് ഗോപി വോട്ട് ചെയ്യാനെത്തി.

