Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു

മുംബൈ ഇന്ത്യൻസിനെ 30 റണ്‍സിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയല്‍സ്

ഐപിഎല്‍ 2026 ...സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നും ജയം

ചെന്നൈ സൂപ്പർ കിങ്‌സ് ഐ.പി.എല്‍. ക്രിക്കറ്റിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്... ഗുജറാത്ത് ടൈറ്റൻസും പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ക്വാളിഫെയർ വണ്ണില്‍

ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇന്ന് സീസണിലെ അവസാന ലീഗ് മത്സരം

സെഞ്ചുറിയുമായി വിരാട് കോലി ഒരിക്കല്‍ കൂടി ചേസ് മാസ്റ്ററായപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 16 പോയിന്‍റുമായി പ്ലേ ഓഫിനരികിലെത്തി.

ആദ്യം ബാറ്റ് ചെയ്ത് കൊല്‍ക്കത്ത ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം വിരാട് കോലിയുടെ അപരാജിത സെഞ്ചുറിയുടെ കരുത്തില്‍ ആര്‍സിബി 19.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയും ചെയ്തു.10 ഫോറും മൂന്ന് സിക്സും പറത്തി 58 പന്തില്‍ സെഞ്ചുറി തികച്ച കോലി 60 പന്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്നു.11 ഫോറും 3 സിക്സും അടങ്ങുന്നതാണ് കോലിയുടെ ഇന്നിംഗ്സ്.

ഐപിഎല്ലില്‍ കോലിയുടെ ഒമ്പതാം സെഞ്ചുറിയാണിത്. ജയത്തോടെ ആര്‍സിബി 16 പോയിന്‍റും മികച്ച നെറ്റ് റണ്‍റേറ്റുമായി(+1.053) ഗുജറാത്തിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ എട്ടാം സ്ഥാനത്ത് തുടരുന്ന കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്കുശേഷമാണ് കൊല്‍ക്കത്ത തോല്‍വി അറിഞ്ഞത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new