Dailyhunt
കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി

രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ തുടങ്ങിയവർ അനുശോചനം അറിയിച്ചു

കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

തമിഴ്‌നാട് കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി. ഡി.എം.കെ മന്ത്രി ഷാള്‍ അണിയിക്കാന്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി നിരസിച്ചു.രാഹുല്‍ ഗാന്ധി പങ്കെടുത്ത കൊളച്ചലിലെ തിരഞ്ഞെടുപ്പ് പൊതുയോഗ ചടങ്ങിലായിരുന്നു സംഭവം. ക്ഷീര വികസന മന്ത്രി മനോ തങ്ക രാജ് ഷാള്‍ അണിയിക്കാന്‍ എത്തിയപ്പോഴാണ് നാടകീയ സംഭവം നടന്നത്. പത്മനാഭപുരം മണ്ഡലത്തിലെ എംഎല്‍എ കൂടിയാണ് മനോ തങ്കരാജ്. നേരത്തെ എം.കെ സ്റ്റാലിനുമായി രാഹുല്‍ ഗാന്ധി വേദി പങ്കിടാത്തത് വിവാദമായിരുന്നു. TVK യുമായി മുന്നണി ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ആഗ്രഹിച്ചു എന്നതും ചര്‍ച്ചയായിരുന്നു.

ബിജെപിക്കെതിരെ ശബ്ദം ഉയര്‍ത്തുന്ന ശക്തമായ സംസ്ഥാനമാണ് തമിഴ്‌നാടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എനിക്കും തമിഴ്‌നാടും തമ്മില്‍ പ്രത്യേക അടുപ്പമുണ്ട്. രാഷ്ട്രീയത്തിന് അപ്പുറമുള്ള ബന്ധമാണ് അത്. അങ്ങോട്ടും ഇങ്ങോട്ടും നല്‍കിയ സ്‌നേഹമാണ്. ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും നല്‍കിയ സ്‌നേഹമാണത്. എനിക്ക് തമിഴ്‌നാടിനോടുള്ള സ്‌നേഹം തുടരുക തന്നെ ചെയ്യും. തമിഴ് ചരിത്രം,ഭാഷ,സംസ്‌ക്കാരം എന്നിവയെ ഞാന്‍ ചേര്‍ത്ത് പിടിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.നമ്മുടെ രാജ്യം വെറുപ്പിനെ പ്രോത്സാഹിപ്പിക്കില്ല. സ്‌നേഹമാണ് രാജ്യത്തിന്റെ അടിസ്ഥാന തത്വം. ദേശീയ തലത്തില്‍ ബിജെപി ആശയവും കോണ്‍ഗ്രസ്സ് ആശയവും തമ്മിലാണ് ഏറ്റുമുട്ടല്‍. ബിജെപിക്ക് അറിയാം കോണ്‍ഗ്രസ്സ് ആശയമേ ജയിക്കുകയുള്ളുവെന്ന്. പ്രധാനമന്ത്രിക്ക് അതിനാല്‍ തന്നെ ഉറക്കം നഷ്ടമായി. സാമൂഹ്യ നീതിയില്‍ അധിഷ്ടിതമാണ് തമിഴ് രാഷ്ട്രീയം.

DMK യും എം കെ സ്റ്റാലിനും ഇത് ഉയര്‍ത്തി പിടിക്കുന്നു.വനിതാ ബില്‍ ബിജെപിയുടെ ഹിഡണ്‍അജണ്ടയായിരുന്നു. മണ്ഡലപുനര്‍നിര്‍ണ്ണയത്തിലൂടെ തെക്കന്‍ സംസ്ഥാനങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കാനായിരുന്നു നീക്കം. തെക്കന്‍ സംസ്ഥാനങ്ങളിലെ പ്രാധിനിത്യം കുറയ്ക്കാനുള്ള ശ്രമമായിരുന്നു. അവര്‍ ചെയ്തത് പറയാന്‍ ഒറ്റ വാക്കേ ഉള്ളു. 'രാജ്യ വിരുദ്ധ പ്രവര്‍ത്തനം'. അത് കൊണ്ടാണ് പാര്‍ലമെന്റില്‍ ആ നീക്കത്തെ തടഞ്ഞതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര ആരംഭിച്ചത് കന്യാകുമാരിയില്‍ നിന്നും. ബിജെപിക്കെതിരെ ശബ്ദം ഉയര്‍ത്തുന്ന ശക്തമായ സംസ്ഥാനമാണ് തമിഴ്‌നാട്. ചെറുതും വലുതുമായ എല്ലാ സംസ്ഥാനങ്ങളും ഞങ്ങള്‍ക്ക് മുഖ്യമാണ്. ഓരോ ഭാഷയും ചരിത്രത്തിന്റെ നിധിയാണ്. എല്ലാ സംസ്ഥാനങ്ങളുടെയും ഭാഷയെയും ഞങ്ങള്‍ ഒരുപോലെ കാണുന്നു. ഓരോ ഭാഷയ്ക്കും പ്രത്യേകതകള്‍ ഉണ്ട്. ഭാഷയും സംസ്‌കാരവും ആക്രമിക്കപ്പെടരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ബിജെപി പക്ഷെ അങ്ങനെയല്ല കരുതുന്നത്. ഒരു ചരിത്രം,ഒരു ഭാഷ,ഒരു സംസ്‌ക്കാരം ഇത് മതിയെന്നാണ് ബിജെപി പറയുന്നത്.

ഇതാണ് ഞങ്ങളും അവരും തമ്മിലുള്ള കലഹം. തമിഴര്‍ നയിക്കുന്ന തമിഴ്‌നാടാണ് ഞങ്ങള്‍ക്ക് വേണ്ടത്. ഓരോ സംസ്ഥാനങ്ങളിലും അത് തന്നെയാണ് വേണ്ടത്. ഭരണഘടന പറയുന്നതും അത് തന്നെയാണ്. എന്നാല്‍ ബിജെപി പിന്തുടരുന്നത് ഭരണഘടനയല്ല. ഡല്‍ഹിയില്‍ ഇരുന്നു കൊണ്ട് തമിഴ്‌നാട് ഭരിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും തമിഴര്‍ ഭരിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മണിപ്പൂര്‍ ഇക്കാര്യത്തിന് ഉദാഹരണമാണ്. ബിജെപി മണിപ്പൂരിനെ നശിപ്പിച്ചു. തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ബിജെപി കയ്യിലൊതുക്കി. AIADMK യുടെ നേതാക്കളെ ഭയപ്പെടുത്തി. ട്രംപ് പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയതു പോലെ മോദി എടപ്പാടി പളനി സ്വാമിയെ ഭയപ്പെടുത്തി കയ്യിലാക്കി. ദ്രാവിഡ സിദ്ധാന്തത്തെ ഞടട വെറുക്കുന്നു. വീര തമിഴര്‍ ഞടട ന് മുന്നില്‍ കീഴടങ്ങില്ലെന്നു ബിജെപിക്ക് അറിയാം. അത് കൊണ്ടാണ് അകഅഉങഗ യെ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new