കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി
പള്ളിക്ക് മുന്നില്‍ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!
ലോകം വീണ്ടും മിഡില്‍ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്. ഇടക്കിടെ ശാന്തം, ഇടക്ക് പൊട്ടിത്തെറി. അതാണിപ്പോള്‍ പശ്ചിമേഷ്യയിലെ അവസ്ഥ ഒരു വശത്ത് അമേരിക്കയുടെ കടുത്ത മുന്നറിയിപ്പ്...മറുവശത്ത് ഇറാന്റെ ഉറച്ച മറുപടി..."ഞങ്ങള്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ല."ഇത് വെറും വാക്കുകളുടെ യുദ്ധമാണോ?അതോ ഏതുനിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന ഒരു പുതിയ സൈനിക ഏറ്റുമുട്ടലിന്റെ സൂചനയോ?
ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തുന്ന അതീവ ഗുരുതരമായ സംഭവവികാസങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇറാനിലേക്ക് ഇതുവരെ കാണാത്തത്ര ശക്തമായ മുന്നറിയിപ്പ്. അതിന് ഇറാൻ നല്‍കിയ മറുപടിയും അതിലും കടുത്തത്. ചർച്ചയോ... യുദ്ധമോ...? ഈ ചോദ്യത്തിനുള്ള ഉത്തരം നിർണയിക്കുന്ന മണിക്കൂറുകളിലൂടെയാണ് ലോകം ഇപ്പോള്‍ കടന്നുപോകുന്നത്.
ഇറാന്റെ ആണവ പദ്ധതി, അമേരിക്കയുടെ ഉപരോധങ്ങള്‍, ഹോർമുസ് കടലിടുക്കിലെ സംഘർഷം, ഇസ്രായേലിന്റെ സുരക്ഷാ ആശങ്കകള്‍, ഗള്‍ഫ് മേഖലയിലെ സൈനിക വിന്യാസം, എണ്ണവിലയുടെ അനിശ്ചിതത്വം... എല്ലാം ഇപ്പോള്‍ ഒരേ നൂലില്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഒരു തെറ്റായ തീരുമാനം പോലും മിഡില്‍ ഈസ്റ്റിനെ വീണ്ടും വലിയ യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ശക്തമാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. ഇറാന്റെ ആണവ പദ്ധതി വീണ്ടും വേഗത്തിലായെന്നാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ആരോപിക്കുന്നത്. അതേസമയം ഇറാൻ പറയുന്നത് മറ്റൊന്നാണ്."ഞങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ്. ആണവായുധം നിർമ്മിക്കാനല്ല." പക്ഷേ അമേരിക്ക അതില്‍ വിശ്വസിക്കുന്നില്ല.
കാരണം, ഇറാൻ കൂടുതല്‍ അളവില്‍ ഉയർന്ന ശുദ്ധതയുള്ള യൂറേനിയം സമ്പുഷ്ടീകരിച്ചെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ വിലയിരുത്തല്‍
പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകള്‍ ഇറാൻ തള്ളിയതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒന്നുങ്കില്‍ കരാർ, അല്ലെങ്കില്‍ പൂർണ കീഴടങ്ങല്‍ എന്നാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തന്റെ സമൂഹമാദ്ധ്യമത്തിലൂടെയാണ് ട്രംപ് അന്ത്യശാസനം നല്‍കിയത്.
മേഖലയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനും കരാർ ഉറപ്പാക്കുന്നതിനും തെഹ്റാൻ ഭരണകൂടത്തിന് ലഭിക്കുന്ന അവസാനത്തെ അവസരമാണിതെന്നും ട്രംപ് വ്യക്തമാക്കി. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യല്‍' (Truth Social) വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഒന്നെങ്കില്‍ പുതിയ കരാറില്‍ ഒപ്പുവെക്കുക, അല്ലെങ്കില്‍ പൂർണ്ണമായും യു.എസിന് മുന്നില്‍ കീഴടങ്ങുക എന്നീ രണ്ട് ഓപ്ഷനുകളാണ് ട്രംപ് ഇറാന് മുന്നില്‍ വെച്ചിരിക്കുന്നത്. അഞ്ച് മാസമായി തുടരുന്ന ഈ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ ഇതിലൊന്ന് ഇറാൻ തിരഞ്ഞെടുക്കണമെന്നാണ് യു.എസ്. നിലപാട്.
അമേരിക്കയുടെ ലക്ഷ്യം വെറും ആണവ പദ്ധതി നിർത്തുക മാത്രമല്ല. അവർക്ക് നാല് പ്രധാന ആശങ്കകളുണ്ട്.

