തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി
മഹാരാഷ്ട്രയിലെ പർഭാനി ജില്ലയില്‍ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേല്‍ക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം. പതിനെട്ടോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ പർഭാനിയിലെ യശ്‌വാഡി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.
അവധി ദിവസം ആയതിനാല്‍തന്നെ ക്ഷേത്രത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഭക്തരുടെ തിരക്ക് കൂടിയപ്പോള്‍ നിർമാണത്തിലിരുന്ന ക്ഷേത്രത്തിൻ്റെ സഭാ മണ്ഡപത്തിൻ്റെ മേല്‍ക്കൂരയും തൂണും തകർന്നു വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഭക്തർക്ക് മേല്‍ കെട്ടിടഭാഗങ്ങള്‍ വീണതാണ് വൻ ദുരന്തത്തിന് കാരണമായത്. സംഭവസ്ഥലത്തെത്തിയ പൊലീസ്, ജില്ലാ ഭരണകൂടം, ദുരന്തനിവാരണ സേന എന്നിവർ രക്ഷാപ്രവർത്തനം ആരംഭിച്ചു.

