Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മില്‍ സ്വിറ്റ്സർലൻഡില്‍ വെച്ച്‌ നടത്തിയ ഉന്നതതല ചർച്ചകള്‍ പൂർത്തിയായി

തെരുവില്‍ കിടന്നുറങ്ങിയ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ 25കാരനായ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മെഹ്‌റോളിയിലുള്ള വനപ്രദേശത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ബീഹാര്‍ സ്വദേശികളായ പെണ്‍കുട്ടിയും കുടുംബവും നേരത്തെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. തീരെ നിവൃത്തിയില്ലാതെ വന്നതോടെയാണ് നാലുമക്കളെയും കൂട്ടി മാതാപിതാക്കള്‍ തെരുവിലേക്കിറങ്ങിയത്. വഴിയോരത്ത് ബലൂണ്‍ കച്ചവടം നടത്തിയാണ് കൊല്ലപ്പെട്ട പത്തുവയസുകാരി മാതാപിതാക്കളെ സഹായിച്ചിരുന്നത്.

ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഒപ്പം കിടന്നുറങ്ങിയ മകളെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ നൂറുകണക്കിന് സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ടാക്‌സി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ച്‌ നാല് മണിക്കൂറിനുള്ളിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

മെഹ്‌റോളിലെ സിഡിആര്‍ ചൗക്കിനടുത്തുള്ള ഫുട്പാത്തിന് സമീപത്തുനിന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഗുരുഗ്രാം ഭാഗത്തെത്തിച്ച്‌ ബലാംത്സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നു. പ്രതിനല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new