നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ
നിയമസഭാ തെരഞ്ഞെടുപ്പില്‍ മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് ക്രമക്കേടില്‍ റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. മണലൂര്‍ നിയമസഭാ മണ്ഡലത്തിലെ തപാല്‍ വോട്ടുകള്‍ ക്രമാതീതമായി അസാധുവാക്കപ്പെട്ട നടപടിയില്‍ അസ്വാഭാവികതയുണ്ടെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് സി.സി. ശ്രീകുമാര്‍ പറഞ്ഞു. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉണ്ടായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി യുഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് റീ കൗണ്ടിങ്ങിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. അതിന് ശേഷം മാത്രമേ ഔദ്യോഗിക ഫലം പ്രഖ്യാപിക്കാവൂ എന്നും വരണാധികാരിയോട് യുഡിഎഫ് ആവശ്യപ്പെട്ടു.

