Dailyhunt
മോദിയെത്താൻ മണിക്കൂറുകള്‍  റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..!  പാഞ്ഞെത്തി SPG...!CCTV-യില്‍

മോദിയെത്താൻ മണിക്കൂറുകള്‍ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യില്‍

മുപ്പതുകാരിക്ക് പാമ്പുകള്‍ വെറും വിനോദമല്ല, കോടികള്‍ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച്‌ സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..

വെടിനിർത്തല്‍ ധാരണ അവസാനിക്കാൻ മണിക്കൂറുകള്‍.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകള്‍ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; തീരങ്ങളില്‍ സുനാമി ഭീതി, അതീവ ജാഗ്രത...

രാജസ്ഥാനിലെ ബലോത്ര ജില്ലയിലുള്ള എച്ച്‌പിസിഎല്‍ റിഫൈനറി-പെട്രോകെമിക്കല്‍ സമുച്ചയത്തില്‍ വൻ തീപിടിത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി റിഫൈനറിയുടെ ഉദ്ഘാടനം നിർവ്വഹിക്കാൻ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് തിങ്കളാഴ്ച ഈ അപകടം സംഭവിച്ചത്. പദ്ധതി പ്രദേശത്തിനുള്ളില്‍ നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച നടക്കാനിരുന്ന വലിയ ചടങ്ങിന് മുന്നോടിയായി ഉണ്ടായ ഈ അപകടം സുരക്ഷാ ഉദ്യോഗസ്ഥരെയും അധികൃതരെയും വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

അപകടത്തെക്കുറിച്ച്‌ അധികൃതർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും റിഫൈനറി സമുച്ചയത്തിനുള്ളില്‍ തന്നെയാണ് തീപിടിത്തം ഉണ്ടായതെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തെത്തുടർന്ന് റിഫൈനറി അധികൃതരും സർക്കാരും തിങ്കളാഴ്ച നടത്താനിരുന്ന വാർത്താ സമ്മേളനം അനിശ്ചിതമായി മാറ്റിവെച്ചു. ചൊവ്വാഴ്ച രാവിലെ നടക്കേണ്ടിയിരുന്ന ഉദ്ഘാടന ചടങ്ങില്‍ മാറ്റമുണ്ടാകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. എച്ച്‌പിസിഎല്‍ പ്രതിനിധികളില്‍ നിന്ന് സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new