Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുംബൈ ഇന്ത്യൻസും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേര്‍ക്കുനേര്‍...

മുംബൈ ഇന്ത്യൻസും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേര്‍ക്കുനേര്‍...

ദക്ഷിണാഫ്രിക്ക വനിതാ ടീമിനെതിരായ രണ്ടാം ടി20 പോരാട്ടം... ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ വീഴ്ത്തി...

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും

മുംബൈ ഇന്ത്യൻസും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ വരുന്നു. ടൂർണമെന്റിന്റെ തുടക്കത്തില്‍ തന്നെ തിരിച്ചടികള്‍ നേരിട്ട രണ്ടു ടീമുകള്‍ക്കും ടേബിളില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താൻ ഇന്നത്തെ വിജയം അത്യന്താപേക്ഷിതമാണ്.

കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രം വിജയിച്ച മുംബൈയും, മികച്ച തുടക്കത്തിന് ശേഷം രാജസ്ഥാനോട് അടിപതറിയ ആർസിബിയും വാംഖഡെ സ്റ്റേഡിയത്തിലെ ആവേശപ്പോരാട്ടത്തിലൂടെ വിജയവഴിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണുള്ളത്.

മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച്‌ അവരുടെ ബൗളിംഗ് നിരയിലെ പോരായ്മകള്‍ വലിയ ആശങ്കയുണ്ടാക്കുകയും ചെയ്യുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നായി വെറും 10 വിക്കറ്റുകള്‍ മാത്രമാണ് മുംബൈ ബൗളർമാർക്ക് വീഴ്ത്താനായത്.

ജസ്പ്രീത് ബുംറയെ അമിതമായി ആശ്രയിക്കുന്നതും ട്രെന്റ് ബോള്‍ട്ട്, ദീപക് ചാഹർ തുടങ്ങിയ മുൻനിര താരങ്ങള്‍ റണ്‍സ് വഴങ്ങുന്നതും ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീമിനെ ഏറെ വലയ്ക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new