മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് തോട്ടത്തില്‍ റംല (75) നിര്യാതയായി. കണ്ണൂർതായത്തെരു റോഡിലെ ചേമ്പർ ഹാളിന് സമീപം ചന്ദിക ദിനപത്രം ഓഫീസിന് മുൻവശമുള്ള വസതിയിലായിരുന്നു അന്ത്യം.
കോഴിക്കോട് കുറ്റിച്ചിറ ചെറിയ നാലകം അബ്ദുല്‍ റസാഖിന്റെ ഭാര്യയാണ്.മക്കള്‍: നഫീസ വിനീത, അബ്ദുള്ള ദയാല്‍, മുഹമ്മദ് സാലിഹ്, അഹമ്മദ് സുഷീല്‍. മറ്റു മരുമക്കള്‍: നാസിയ, ഷിജാന, അമല്‍. സഹോദരങ്ങള്‍: സൗദ, റസിയ, ഗഫൂർ, ആഷർ, നസീർ, പരേതനായ തോട്ടത്തില്‍ റഷീദ് (തോട്ടത്തില്‍ ടെക്‌സ്‌റ്റൈല്‍സ്).കണ്ണൂർ സിറ്റി മസ്ജിദ് ഖബർസ്ഥാൻ പള്ളിയില്‍ കബറടക്കം നടത്തി.

