Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കില്‍ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച്‌ ഇന്ത്യൻ പ്രധാനമന്ത്രി..

229 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം നിമിഷങ്ങള്‍ക്കകം തിരിച്ചിറക്കി

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ഗവണ്‍മെന്റ് ക്വാട്ട വഴി ഗവണ്‍മെന്റ്. എയ്ഡഡ്, സ്വാശ്രയ കോളജുകളില്‍ പ്രവേശനം നേടുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ ട്യൂഷന്‍ ഫീസ് പൂര്‍ണമായും വഹിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എ.എം ഷാജഹാന്‍ ആണ് പദ്ധതി പ്രഖ്യാപിച്ചത്. ആര്‍ട്‌സ്, സയന്‍സ്, എന്‍ജിനീയറിങ്, മെഡിക്കല്‍, അഗ്രികള്‍ച്ചര്‍, ലോ തുടങ്ങിയ എല്ലാ ബിരുദ കോഴ്സുകള്‍ക്കും ഇത് ബാധകമായിരിക്കും. പദ്ധതിയുടെ നടത്തിപ്പിനായി ആദ്യഘട്ടത്തില്‍ ടിവികെ സര്‍ക്കാര്‍ 20 കോടി രൂപ വകയിരുത്തി.

ഇതിനുപുറമെ സംസ്ഥാനത്തെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്കായി വഖഫ് ബോര്‍ഡ് നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പ് ഇനി പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥിനികള്‍ക്കും ലഭിക്കും. ആദ്യം ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new