Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു

ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്ക് ഇതാദ്യമായി അനുമതി നല്‍കാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങള്‍..എന്ത് സംഭവിച്ചു..?

കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർഗ്..പ്രത്യേകതരം ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

അമിത് ഷാ പാര്‍ലമെന്റില്‍ ഒളിച്ചിരിക്കുന്നുവെന്ന് കെ.സി. വേണുഗോപാല്‍

പൂക്കി മുഖ്യന്റെ മോഡിഫിക്കേഷൻ ഐഡിയ പാളി; ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം... വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം

വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു. 74 വയസ്സായിരുന്നു അദ്ദേഹത്തിന്. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളില്‍ സജീവ സാന്നിധ്യമായിരുന്നു.

2005ല്‍ പുറത്തിറങ്ങിയ 'ഗജിനി' എന്ന തമിഴ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2008ല്‍ ആമിര്‍ ഖാന്‍ നായകനായ ഹിന്ദി റീമേക്കിലും ഇതേ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. 2001ല്‍ പുറത്തിറങ്ങിയ 'ലഗാന്‍' എന്ന ചിത്രത്തിലും അദ്ദേഹം ആമിര്‍ ഖാനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മഹാഭാരതം ടെലിവിഷന്‍ പരമ്പരയിലും പ്രദീപ് റാവത്ത് അഭിനയിച്ചിട്ടുണ്ട്. ദ്രോണാചാര്യരുടെ മകനായ അശ്വത്ഥാമാവിന്റെ വേഷമാണ് അദ്ദേഹം ചെയ്തത്. 1985ല്‍ 'മേരി ജംഗ്' എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും, മഹാഭാരതത്തിലെ വേഷമാണ് അദ്ദേഹത്തിന് വ്യാപകമായ ജനപ്രീതി നേടിക്കൊടുത്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new