Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമിത് ഷാ പാര്‍ലമെന്റില്‍ ഒളിച്ചിരിക്കുന്നുവെന്ന് കെ.സി. വേണുഗോപാല്‍

അമിത് ഷാ പാര്‍ലമെന്റില്‍ ഒളിച്ചിരിക്കുന്നുവെന്ന് കെ.സി. വേണുഗോപാല്‍

ഘോര യുദ്ധം തുടങ്ങി ഹൂതികളുടെ ചാക്കാല അടുത്തു 30 സൈനികരുടെ തലയെടുത്തു യമനില്‍ ഹൂതി താണ്ഡവം

ഓടുന്ന കാറില്‍ ആദിവാസി പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ മൂന്ന് പേര്‍ പിടിയില്‍

വിജയ്‌യില്‍ നിന്ന് വിവാഹമോചന ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ച്‌ ഭാര്യ സംഗീത സ്വര്‍ണലിംഗം

പാര്‍ലമെന്റില്‍ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയാതെ സഭയില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. ആഭ്യന്തര മന്ത്രി സഭയിലെത്തി വിശദീകരണം നല്‍കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയില്‍ ആഭ്യന്തര മന്ത്രി മറുപടി പറയണമെന്നും, പാര്‍ലമെന്റില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷം ഏകോപിത നിലപാടോടെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാര കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. വിശ്വാസികള്‍ സമര്‍പ്പിച്ച കാണിക്കപ്പണം ദുരുപയോഗം ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും, പാര്‍ലമെന്റില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ആരോപിച്ചു. എഫ്‌സിആര്‍എ ഭേദഗതി ബില്ലിനെതിരെയും കോണ്‍ഗ്രസ് ശക്തമായ എതിര്‍പ്പ് ആവര്‍ത്തിച്ചു. സന്നദ്ധ സംഘടനകളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള നിയമമാണിതെന്നും, ഒരു കാരണവശാലും ബില്‍ അംഗീകരിക്കില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. അറ്‌ലൃശേലൊലി േഡീലിമിറ്റേഷന്‍ വിഷയത്തില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെയും മറ്റ് ചില സംസ്ഥാനങ്ങളെയും പിന്നാക്കം നിര്‍ത്തുന്ന തരത്തിലുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.'മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിയെ കുറിച്ച്‌ പറയുന്നതാരാ… പഴയ മുഖ്യമന്ത്രിയല്ലേ…' എന്ന പരാമര്‍ശത്തിലൂടെയും കെ.സി. വേണുഗോപാല്‍ പരിഹസിച്ചു. അതേസമയം, സംസ്ഥാനത്തെ പ്രളയബാധിതര്‍ക്കായി കേന്ദ്രസഹായം അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഗുരുതരമായ മഴക്കെടുതി നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രം പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിക്കേണ്ട സാഹചര്യമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new