Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി

ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടന്ന നാല് വിദ്യാർത്ഥിനികള്‍ക്ക് പാമ്പുകടിയേറ്റു..സംഭവത്തില്‍ ഒരു വിദ്യാർത്ഥിനി മരിച്ചു..കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തി.. വലിയ പ്രതിഷേധമാണ് ഉയരുന്നത്..

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു... ഡല്‍ഹിയില്‍ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷം

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു

നാല്പത് വര്‍ഷം പഴക്കമുള്ള ഒരുമരം വീണപ്പോള്‍ 85കാരനായ വയോധികന് ലഭിച്ചത് ലക്ഷങ്ങള്‍. ബംഗളൂരുവിലെ മല്ലേശ്വരം സ്വദേശിയായ എന്‍.ജി കേസരിയാണ് ലക്ഷപ്പഭുവായത്. സംഭവം ഇങ്ങനെയാണ്, ഏകദേശം 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിത്ത് കേസരിയുടെ വീട്ടുമുറ്റത്ത് മുളച്ചു. മറ്റെല്ലാ ചെടികളെയും പോലെ കേസരി അതിനെയും നന്നായി പരിപാലിച്ചു. വളര്‍ന്നുവലുതായപ്പോഴാണ് അദ്ദേഹം തിരിച്ചറിഞ്ഞത് അത് ചന്ദനമായിരുന്നുവെന്ന്. വര്‍ഷങ്ങള്‍ കടന്നുപോയി. മരം കൂടുതല്‍ തഴച്ചുവളര്‍ന്നു.

എന്നാല്‍ ഇക്കഴിഞ്ഞ ജൂണില്‍ പെയ്ത കനത്ത മഴയിലും കാറ്റിലും സമീപത്തുണ്ടായിരുന്ന വലിയൊരു മരം കടപുഴകി വീണ് ചന്ദനമരത്തിന്റെ മുകളിലേയ്ക്ക് പതിച്ചു. ഇതോടെ കാത്തുസൂക്ഷിച്ച ചന്ദനമരം ഒടിഞ്ഞുവീണു. തുടക്കത്തില്‍ ഇതൊരു വലിയ നഷ്ടമായി അദ്ദേഹം കരുതിയെങ്കിലും പിന്നീട് അദ്ദേഹത്തെ തേടിയെത്തിയത് ലക്ഷങ്ങളാണ്.

കേസരി വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് പരിശോധന നടത്തിയ ശേഷം മരം മൈസൂരിലെ സര്‍ക്കാര്‍ ചന്ദന ഡിപ്പോയിലേക്ക് മാറ്റാന്‍ അനുമതി നല്‍കി. പരിശോധനയിലാണ് മരത്തിന്റെ തൂക്കം ഏകദേശം ഒരു മെട്രിക് ടണ്‍ ആണെന്ന് കണ്ടെത്തിയത്. ഇതോടെ കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡ് ചന്ദനമരം വാങ്ങി. മാത്രമല്ല ചന്ദനമരത്തിന്റെ തൂക്കത്തിന് അനുസരിച്ച്‌ ഏകദേശം 28 ലക്ഷം രൂപ കേസരിയ്ക്ക് അധികൃതര്‍ കൈമാറുകയും ചെയ്തു. ഇതോടെ പ്രതീക്ഷിക്കാതെ ലക്ഷപ്രഭുവായി കേസരി മാറി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new