Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യൻ വനിതകള്‍ക്ക് ദയനീയമായ തോല്‍വി...

ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യൻ വനിതകള്‍ക്ക് ദയനീയമായ തോല്‍വി...

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും

ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍...

മിന്നുന്ന വിജയം... അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റില്‍ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം

ചാമ്പ്യൻസ് ലീഗില്‍ ഇന്ന് വമ്പന്മാരുടെ പ്രീക്വാർട്ടർ പോരാട്ടങ്ങള്‍... മാഞ്ചസ്റ്റർ സിറ്റി ഇന്ന് സാന്റിയാഗോ ബെർണബ്യുവില്‍ റയല്‍ മഡ്രിഡിനെ നേരിടും

ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യൻ വനിതകള്‍ക്ക് ദയനീയമായ തോല്‍വി.

റണ്ണടിച്ചുകൂട്ടിയ ഓസ്‌ട്രേലിയയോടെ 185 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഈ ജയത്തോടെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഓസീസ് ഏകദിന പരമ്പര സ്വന്തമാക്കി. ടി20 പരമ്പരയില്‍ ഇന്ത്യയ്ക്കായിരുന്നു ജയം.

ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സാണ് നേടിയത്. മറുപടിയായി ഇന്ത്യയ്ക്ക് 224 റണ്‍സ് മാത്രമാണ് നേടാനായത്. ക്യാപ്റ്റൻ അലീസ ഹീലിയുടെയും (98 പന്തില്‍ നിന്ന് 158 റണ്‍സ്) ബെത്ത് മൂണിയുടെയും (84 പന്തില്‍ നിന്ന് 106 റണ്‍സ്) വെടിക്കെട്ട് ബാറ്റിങ്ങാണ് ഓസീസിന് പടുകൂറ്റൻ സ്‌കോർ സമ്മാനിച്ചത്.

ജോർജിയ വോള്‍ 62 റണ്‍സെടുത്തു. മറ്റുള്ളവർക്കൊന്നും കാര്യമായ റോളുണ്ടായില്ല. ഇന്ത്യയ്ക്കുവേണ്ടി ശ്രീചരണിയും സ്‌നേഹ റാണയും രണ്ട് വീതവും രേണുക സിങ്ങും കാശ്‌വി ഗൗതവും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ശ്രീചരണി പത്തോവറില്‍ 106 ഉം കാശ്വി 83 ഉം ദീപ്തി 90 ഉം റണ്‍സാണ് വിട്ടുകൊടുത്തത്.

മറുപടിയായി റണ്‍മല ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മുതല്‍ ഒടുക്കം വരെ പിഴച്ചു. സ്മൃതി മന്ദാന പൂജ്യത്തിന് പുറത്തായി. 74 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത സ്‌നേഹ റാണയാണ് ടോപ് സ്‌കോറർ. ജമൈമ റോഡ്രിഗസ് 29 പന്തില്‍ നിന്ന് 42 റണ്‍സെടുത്തു. പ്രതിക റാവല്‍ 27 ഉം ദീപ്തി ശർമ 29 ഉം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 25 ഉം റണ്‍സാണെടുത്തത്. മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തി.

ഒരു വേള ഏഴിന് 135 എന്ന അതിദയനീയമായ സ്‌കോറിലായിരുന്നു ഇന്ത്യ. പിന്നീട് ദീപ്തി ശർമയും സ്‌നേഹ റാണയുമാണ് ഇരുന്നൂറ് കടത്തിയത്. ഓസീസിനുവേണ്ടി അലാന കിങ് നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new