Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും

ആവേശകരമായ ഐ.പി.എല്‍. പോരാട്ടം... സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്നില്‍ തകർന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്... ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം

ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി കഴിഞ്ഞ വർഷത്തെ റണ്ണറപ്പുമാരായ പഞ്ചാബ് കിങ്സ്

ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പ്രിയ മലയാളി താരം സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) ആദരിക്കും. തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയില്‍ കെ.സി.എ പുതുതായി നിര്‍മ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയില്‍ വെച്ചാണ് സഞ്ജു സാംസണെ ആദരിക്കുന്നത്.

മാര്‍ച്ച്‌ 16ന് വൈകിട്ട് ആറുമണിക്ക് നടക്കുന്ന പ്രൗഢഗംഭീര ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ സ്‌റ്റേഡിയം കായികലോകത്തിന് സമര്‍പ്പിക്കും. ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സഞ്ജു സാംസണിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കെ.സി.എ ഭാരവാഹികള്‍ ആദരിക്കുന്നത്.

കെ.സി.എ പ്രസിഡന്റ് ശ്രീജിത്ത് വി നായര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍, എം.എല്‍.എമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

?ലോകകപ്പ് വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായ സഞ്ജു പുതിയ തലമുറയിലെ കായികതാരങ്ങള്‍ക്ക് വലിയ പ്രചോദനമാകുമെന്നും, മംഗലപുരം സ്‌റ്റേഡിയം തലസ്ഥാനത്തെ ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് പുത്തനുണര്‍വ് നല്‍കുമെന്നും പ്രസിഡന്റ് ശ്രീജിത്ത് വി നായര്‍ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമായ സഞ്ജുവിനുള്ള ജന്മനാടിന്റെ ഈ ആദരവ് സ്‌റ്റേഡിയം ഉദ്ഘാടനത്തിന്റെ മാറ്റുകൂട്ടുമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാര്‍ അഭിപ്രായപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new