Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിക്കെതിരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍

പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിക്കെതിരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത...കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

തൃശൂർ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കലക്ടർ

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിക്കെതിരെ പൊലീസ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി സന്തോഷ് കുമാര്‍ കോടതിയില്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഗീനാകുമാരി കോടതിയെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് ഒമ്പതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഗീനാകുമാരിയുടെ നടപടി വിവാദമായതോടെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സന്തോഷ് കുമാറിനെ നിയമിച്ചത്.

അന്വേഷണം പൂര്‍ത്തിയായി എന്ന് ഗീനാകുമാരി പറഞ്ഞത് ശരിയല്ല. പ്രതികള്‍ ചെയ്തത് ഗൗരവമുള്ള കുറ്റകൃത്യമാണ്. പ്രതികളുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കണം. രാജ്യത്തിന് തന്നെ അപമാനം തോന്നിപ്പിക്കുന്ന ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ തടയാന്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.

ഒമ്പതാം പ്രതിക്ക് ജാമ്യം കിട്ടിയതുകൊണ്ട് മറ്റ് പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ച ശേഷമേ വാദം പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളു എന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് തുടര്‍വാദം കേള്‍ക്കുന്നത് നാളത്തേക്കുമാറ്റി.

ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതികള്‍ കേന്ദ്ര ഏജന്‍സിയോടുള്ള വിരോധം പ്രകടിപ്പിച്ചതാണെന്നും ഇ ഡിയുടെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.ഇപ്പോള്‍ നടന്ന ആക്രമണം ചെറുതായി കണ്ടാല്‍ ഭാവിയില്‍ ഒരു നേതാവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം വന്നാല്‍ ഇത് ആവര്‍ത്തിക്കപ്പെടുമെന്നും ഇ ഡിയുടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new