Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോല്‍പിച്ച്‌ മുംബൈ ഇന്ത്യൻസ്....

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോല്‍പിച്ച്‌ മുംബൈ ഇന്ത്യൻസ്....

ഐപിഎല്‍ 2026 ...സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നും ജയം

ചെന്നൈ സൂപ്പർ കിങ്‌സ് ഐ.പി.എല്‍. ക്രിക്കറ്റിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്... ഗുജറാത്ത് ടൈറ്റൻസും പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ക്വാളിഫെയർ വണ്ണില്‍

ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇന്ന് സീസണിലെ അവസാന ലീഗ് മത്സരം

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോല്‍പിച്ച്‌ മുംബൈ ഇന്ത്യൻസ്. പഞ്ചാബ് ഉയർത്തിയ 201 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കേ മുംബൈ മറികടക്കുകയായിരുന്നു. തിലക് വർമ അർധ സെഞ്ച്വറിയുമായി കളംനിറഞ്ഞു. ശാർദുല്‍ താക്കൂർ നാല് വിക്കറ്റുകളുമായി തിളങ്ങി. പഞ്ചാബ് കിങ്സിന്റെ തുടർച്ചയായ അഞ്ചാം തോല്‍വിയാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് സ്കോർ ചെയ്തത്. അർധ സെഞ്ച്വറി കുറിച്ച പ്രഭ്സിമ്രൻ സിങാണ് ടീമിലെ ടോപ് സ്‌കോറർ.

32 പന്തില്‍ ആറ് ഫോറും നാല് സിക്‌സും പറത്തി 57 റണ്‍സാണ് താരം സ്കോർ ചെയ്തത്. 38 റണ്‍സ് നേടിയ അസ്മത്തുള്ള ഒമാർസായിയും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു.

തുടക്കത്തില്‍ പ്രിയാൻഷ് ആര്യയുടെയും കൊണോലിയുടേയുമൊപ്പം പ്രഭ്സിമ്രൻ പടുത്തുയർത്തിയ കൂട്ടുകെട്ടുകളാണ് പഞ്ചാബിന്റെ ഇന്നിങ്സില്‍ നിർണായകമായി മാറിയത്. അവസാന നിമിഷം ഇമ്പാക്‌ട് പ്ലെയറായി കളത്തിലിറങ്ങിയ മലയാളി താരം വിഷ്ണു വിനോദിന്റെ കാമിയോ പെർഫോമൻസും പഞ്ചാബ് സ്കോർ 200 എത്തിക്കുന്നതില്‍ നിർണായകമായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new