ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി
ഫിൻലൻഡില്‍ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. 18കാരനായ മണിദീപ് റെഡ്ഡിയുടെ മൃതദേഹം കടലില്‍ നിന്നാണ് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ മെയ് മാസം മുതല്‍ വിദ്യാർത്ഥിയെ കാണാതായിരുന്നു. ലപ്പീൻറാന്ത-ലഹ്തി യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ സോഫ്റ്റ്‍വെയർ ആൻ്റ് സിസ്റ്റംസില്‍ എഞ്ചിനീയറിങ് കോഴ്സ് ചെയ്തുവരികയായിരുന്നു മണിദീപ് റെഡ്ഡി. വിദ്യാർത്ഥിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.
മെയ് അഞ്ചിന് ഫിൻലൻഡ് തലസ്ഥാനമായ ഹെല്‍സിങ്കിയിലെ സൂപ്പർമാർക്കറ്റില്‍ വെച്ചാണ് മണിദീപിനെ അവസാനമായി കാണുന്നത്. ലഹ്തിയില്‍ നിന്ന് ട്രെയിൻ മാർഗം വൈകുന്നേരം അഞ്ചുമണിയോടെ ഹെല്‍സിങ്കിയില്‍ എത്തിയ വിദ്യാർത്ഥിയെ വൈകുന്നേരം എട്ടുമണിയോടെ ക്രുനുവുറെൻ്റയിലെ കെ-മാർക്കറ്റില്‍ വെച്ചാണ് അവസാനമായി കണ്ടത്. പിന്നീട് വിദ്യാർത്ഥിയെക്കുറിച്ച് ഒരു വിവരവുമുണ്ടായില്ല.
ജൂലൈ ഒൻപതിന് അധികൃതർ നടത്തിയ തെരച്ചിലിനിടെ കടലില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നുവെന്ന് ഫിൻലൻഡ് പൊലീസ് . വിദ്യാർത്ഥിയുടെ ഐഡൻ്റിറ്റി കാർഡ് ഉള്‍പ്പെടുന്ന വാലറ്റ്, അമ്മയുടെ ബാങ്ക് കാർഡ്, ഇന്ത്യൻ നോട്ടുകള്‍ എന്നിവ മൃതദേഹത്തില്‍നിന്ന് കണ്ടെടുത്തതോടെ ആണ് മരിച്ചത് ഇന്ത്യൻ വിദ്യാർത്ഥിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

