Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എല്‍ സാല്‍വഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച്‌ അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

അമേരിക്കൻ സംസ്ഥാനമായ ടെക്സസില്‍ കനത്ത പ്രളയക്കെടുതി...

ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപലപിച്ച്‌ ഇന്ത്യ. എംടി അല്‍ ബഫിയ, എംടി ബൊംബാസ എന്നീ കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവത്തെ ശക്തമായി അപലപിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് വാണിജ്യ കപ്പലുകള്‍ ആക്രമിക്കപ്പെട്ട കാര്യം മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണമുണ്ടാകുമ്പോള്‍ ആകെ 30 നാവികരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റതായും അല്‍ ബഫിയ കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കപ്പലുകളുടെയും നാവികരുടെയും സുരക്ഷിതമായ സമുദ്രയാത്ര ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെ മുമ്പും സമാനമായ രീതിയില്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമുദ്രയാത്രയ്ക്ക് അനുമതിയുണ്ടായിരുന്നിട്ടുപോലും കപ്പലുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്നത് വലിയ സുരക്ഷാ ആശങ്കയ്ക്കാണ് വഴിവെക്കുന്നത്. മുന്‍പുണ്ടായ ആക്രമണങ്ങളിലും ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടക്കുകയും ഒരു ഇന്ത്യന്‍ പൗരന് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new