Dailyhunt
പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്

രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ തുടങ്ങിയവർ അനുശോചനം അറിയിച്ചു

കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

വനിതാ സംവരണ ബില്ല് ലോക്‌സഭയില്‍ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം വിവാദത്തിലേക്ക്. പ്രസംഗത്തില്‍ എംപിമാരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അവകാശലംഘന നോട്ടീസ് നല്‍കി. ലോകസഭാ ചട്ടങ്ങളിലെ റൂള്‍ 222 പ്രകാരമാണ് നടപടി.

പ്രധാനമന്ത്രി നടത്തിയ 29 മിനിറ്റ് നീണ്ട പ്രസംഗം എംപിമാരുടെ ഭരണഘടനാപരമായ അവകാശങ്ങളെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്നതാണെന്ന് നോട്ടീസില്‍ പറയുന്നു. പ്രതിപക്ഷ അംഗങ്ങളുടെ വോട്ടിംഗ് രീതിയെ പരസ്യമായി വിമര്‍ശിച്ച പ്രധാനമന്ത്രി, അവരുടെ നിലപാടുകള്‍ക്ക് പിന്നില്‍ പ്രത്യേക താല്‍പ്പര്യങ്ങളുണ്ടെന്ന് ആരോപിച്ചത് അംഗങ്ങളെ വ്യക്തിപരമായി ആക്രമിക്കുന്നതിന് തുല്യമാണെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഒരു ജനപ്രതിനിധി തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതിനെ ചോദ്യം ചെയ്യുന്നത് പാര്‍ലമെന്റിന്റെ അധികാരത്തിനും ഇന്ത്യന്‍ ജനതയുടെ ജനാധിപത്യ താല്‍പ്പര്യങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം ആരോപിച്ചു.

ഭരണഘടനയുടെ 368ാം അനുഛേദം അനുസരിച്ച്‌ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഏപ്രില്‍ 17നാണ് ഭരണഘടനാ ഭേദഗതി ബില്ല് ലോക്‌സഭയില്‍ പരാജയപ്പെട്ടത്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ല് തടഞ്ഞു എന്ന് കുറ്റപ്പെടുത്തി പ്രധാനമന്ത്രി രംഗത്തെത്തിയത്. പ്രതിപക്ഷം വനിതാ വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനം വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും, പാര്‍ലമെന്ററി മര്യാദകളുടെ ലംഘനമാണെന്നും കോണ്‍ഗ്രസ് വാദിക്കുന്നു.പാര്‍ലമെന്റിന്റെ അന്തസ്സും അംഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണവും ഉറപ്പുവരുത്താന്‍ സ്പീക്കര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new