Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രതീക്ഷയോടെ.... ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും...

പ്രതീക്ഷയോടെ.... ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും...

നീണ്ടകര മത്സ്യബന്ധന തുറമുഖത്തിനു സമീപം അഴിമുഖത്ത് തിരയില്‍പെട്ട് വള്ളം മറിഞ്ഞ് ഒരു മരണം... രണ്ടു പേരെ കാണാതായി, തെരച്ചില്‍ തുടരുന്നു....

മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തില്‍ കണ്ണൂർ കെ.എ.പി. നാലാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികളേയും വെറുതേവിട്ടു... അബ്ദുള്‍ സലാം വധശ്രമക്കേസില്‍ നാല് പേർ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി

വാനോളം പ്രതീക്ഷയുമായി... 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. വാനോളം പ്രതീക്ഷയില്‍ ജില്ലയിലെ ആയിരത്തോളം യാനങ്ങള്‍ ചാകരക്കോളു കൊയ്യാനായി കടലിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. കരിക്കാടി, കഴന്തൻ ചെമ്മീൻ, ഓണക്കണവ, ഒട്ടുകണവ, പേക്കണവ, കിളിമീൻ, ഉലുവ, കണ്ണൻ അയല തുടങ്ങിയവ കാര്യമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍.

ട്രോളിങ് നിരോധനകാലയളവില്‍ പരമ്പരാഗത യാനങ്ങള്‍ക്ക് മികച്ചരീതിയില്‍ മീൻ ലഭിച്ചിരുന്നു. അതുകൊണ്ട് ചാകര കിട്ടുമെന്നും തൊഴിലാളികള്‍ കരുതുന്നു.

വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ, അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കിയ ബോട്ടുകള്‍ നീണ്ടകര പാലത്തിനു സമീപത്തേക്ക് എത്തിക്കും. പാലത്തില്‍ ബന്ധിപ്പിച്ചിരിക്കുന്ന ചങ്ങല അഴിച്ചുമാറ്റി രാത്രി 12-നുശേഷം ബോട്ടുകള്‍ കടലിലേക്ക് പുറപ്പെടും. മത്സ്യത്തൊഴിലാളികളില്‍ പകുതിയിലധികവും ഇതരസംസ്ഥാന തൊഴിലാളികളാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new