Dailyhunt
രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച്‌ പ്രതിപക്ഷ പാർട്ടികള്‍

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരിട്ടോ അതല്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ടോ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്. ബിജെപി പ്രവര്‍ത്തകനായ എസ്. വിഘ്‌നേഷ് ശിശിര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം.

രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന വിഘ്‌നേഷിന്റെ ആവശ്യം ജനുവരി 28ന് ലക്‌നൗവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി തള്ളിയിരുന്നു. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു നിരീക്ഷണം. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് വിഘ്‌നേഷ് ഹൈക്കോടതിയെ സമീപിച്ചത്.

കര്‍ണാടക സ്വദേശിയായ പരാതിക്കാരന്‍ ഭാരതീയ ന്യായ സംഹിത, ഔദ്യോഗിക രഹസ്യ നിയമം, ഫോറിനേഴ്‌സ് ആക്‌ട്, പാസ്‌പോര്‍ട്ട് ആക്‌ട് എന്നിവ പ്രകാരം രാഹുല്‍ ഗാന്ധിക്കെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യം റായ്ബറേലിയിലെ പ്രത്യേക കോടതിയിലായിരുന്നു പരാതി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ 2025 ഡിസംബര്‍ 17ന് ഹൈക്കോടതി കേസ് ലക്‌നൗ കോടതിയിലേക്ക് മാറ്റി. ലക്‌നൗ കോടതി ഹര്‍ജി തള്ളിയതോടെയാണ് പരാതിക്കാരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് സമ്പാദിച്ചതും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new