Dailyhunt
രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല

പാലക്കാട് മണ്ഡലത്തില്‍ മികച്ച വിജയം നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടനുമായ രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം. ഏകദേശം 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേശ് പിഷാരടി വിജയം സ്വന്തമാക്കിയത്. രമേശ് പിഷാരടി 55,302 വോട്ടുകളും ശോഭ സുരേന്ദ്രന്‍ 42,880 വോട്ടുകളും നേടി. എല്‍ഡിഎഫ് സ്വതന്ത്രമായി മത്സരിച്ച എന്‍ എം ആര്‍ റസാഖിന് 27,227 വോട്ടുകളേ നേടാനായുള്ളൂ.

കേരളത്തിലെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേര്‍ത്തുനിര്‍ത്തിയതിന് നന്ദിയെന്നാണ് പിഷാരടി കുറിച്ചത്. ''നന്ദി... കേരളത്തിന്റെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേര്‍ത്തുനിര്‍ത്തിയതിന്. വിശ്വസിച്ച നേതൃത്വത്തിന്, ഒപ്പം നിന്ന പ്രവര്‍ത്തകര്‍ക്ക്. ഈ വിജയത്തിനായി സ്‌നേഹാശംസകള്‍ അറിയിച്ച, പ്രാര്‍ഥിച്ച സുമനസ്സുകള്‍ക്ക്,'' രമേഷ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് ഗോദയിലെ കന്നി അങ്കത്തില്‍ തന്നെ പാലക്കാട് പോലുള്ള ഒരു വിഐപി മണ്ഡലം പിടിച്ചെടുക്കാനായതിന്റെ ആവേശത്തിലാണ് താരം.

ധര്‍മജന്‍ ബോള്‍ഗാട്ടി, ടിനി ടോം, മിഥുന്‍ മാനുവല്‍, ശ്വേത മേനോന്‍, മോഹന്‍ ജോസ് തുടങ്ങി നിരവധി താരങ്ങള്‍ പിഷാരടിക്ക് ആശംസകളുമായെത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new