Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സങ്കടക്കാഴ്ചയായി... കഠിനംകുളത്ത് ബൈക്കിടിച്ച്‌ കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... കഠിനംകുളത്ത് ബൈക്കിടിച്ച്‌ കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം

സുകുമാരൻ നായരെ വീണ്ടും കോണ്‍ഗ്രസ് പൊളിറ്റിക്സിലെ പവർ ബ്രോക്കറാക്കാൻ അനുവദിക്കരുതെന്ന് വി.ഡി സതീശൻ...രണ്ടും കല്പിച്ച്‌ തന്നെ..സതീശൻ എങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് പറയാനാവില്ല...

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഈ വർഷത്തെ ഹജ്ജ് സംഘം പുറപ്പെട്ടു... 349 പേരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച തുടരുന്നു...കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് നിരീക്ഷകർക്ക് കത്ത് നല്‍കി സുധാകരൻ

ആറാട്ടുപുഴ കിഴക്കേക്കര സ്വദേശിനിക്ക് അമീബിക് മസ്തിഷ്കജ്വരം.... മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍

കണ്ണീർക്കാഴ്ചയായി... കഠിനംകുളത്ത് കാല്‍നടയാത്രക്കാരി ബൈക്കിടിച്ചു മരിച്ചു. മര്യനാട് സ്വദേശി സെല്‍വെറ്റ് മേരി (51) ആണ് മരിച്ചത്. കഠിനംകുളം ആറാട്ട് വഴിയില്‍ റോഡ് മുറിച്ച്‌ കടക്കാനായി ശ്രമിക്കുമ്പോള്‍ ബൈക്ക് ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം നടന്നത്. സെല്‍വെറ്റ് മേരിറോഡ് മുറിച്ച്‌ കടക്കാനായി ശ്രമിക്കവേ അമിത വേഗതയില്‍ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ സെല്‍വെറ്റിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടം നടന്നയുടൻ മര്യനാട് സ്വദേശി സെല്‍വെറ്റ് മേരിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ബൈക്കോടിച്ചിരുന്ന യുവാവിനും ഗുരുതര പരിക്കുണ്ട്. സംഭവത്തില്‍ കഠിനംകുളം പൊലീസ് കേസെടുത്തു. ബൈക്കിന്റെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക സൂചന. ഇതു സംബന്ധിച്ച്‌ അന്വേഷണം ഊർജ്ജിതത്തിലാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new