Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൗദിയില്‍ വാഹനപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം

സൗദിയില്‍ വാഹനപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

സൗദിയില്‍ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച്‌ പ്രവാസികള്‍

സൗദിയില്‍ വാഹനപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. മലപ്പുറം വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി ഷൗക്കത്തലി (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ജുബൈല്‍ ദമ്മാം ഹൈവേയിലായിരുന്നു അപകടം നടന്നത്.

റിയാദില്‍ നിന്നും ജോലിക്കായി ജുബൈലിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഷൗക്കത്തലി ഓടിച്ചിരുന്ന വാഹനത്തിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് പുറത്തിറങ്ങി റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. രാവിലെ ഏഴര മണിയോടെ ടയർ പഞ്ചറായ വിവരം ഷൗക്കത്ത് സുഹൃത്തിനെ വിളിച്ച്‌ പറഞ്ഞിരുന്നു. ഇതിന് ശേഷം മിനിറ്റുകള്‍ക്ക് ശേഷമാണ് അപകട വാർത്തയെത്തിയത്.

ഇരുപത് വർഷമായി സൗദിയില്‍ സെയില്‍സ് മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. മൃതദേഹം ഖത്തീഫ് സെൻട്രല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുകയും ചെയ്യും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new