Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു

ഒരു മാസത്തിനിടെ 5 പ്രവാസികള്‍ മരിച്ചു; ഞെട്ടിക്കുന്ന കണക്കുകള്‍! മരണ കാരണം അറിഞ്ഞോ? ശ്രദ്ധിച്ചില്ലെങ്കില്‍ സംഭവിക്കുന്നത്...

സൗദിയില്‍ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച്‌ പ്രവാസികള്‍

കുവൈറ്റില്‍ പ്രവാസിയായ തൃശൂർ സ്വദേശി നിര്യാതനായി...

റോഡിന് കുറുകെ കടക്കുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അശ്രദ്ധ അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ഓര്‍മിപ്പിച്ച്‌ അബുദാബി പൊലീസ്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ബോധവല്‍ക്കരണ സന്ദേശത്തിലാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

നിര്‍ദിഷ്ട സ്ഥലങ്ങളിലൂടെയല്ലാതെ അലക്ഷ്യമായി റോഡിന് കുറുകെ കടക്കുന്നത് വലിയ അപകടങ്ങള്‍ക്കും വാഹനം ഇടിച്ചുകയറിയുള്ള മരണങ്ങള്‍ക്കും കാരണമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമം ലംഘിച്ച്‌ നിര്‍ദിഷ്ട സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് യുഎഇയില്‍ 400 ദിര്‍ഹമാണ് പിഴ. മുന്‍പും ഇത്തരം ലംഘനങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി അധികൃതര്‍ രംഗത്തെത്തിയിരുന്നു. സുരക്ഷിതമായ റോഡ് സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അബുദാബി പൊലീസ് അഭ്യര്‍ഥിച്ചു.

അപകടകരമായ രീതിയില്‍ ആളുകള്‍ റോഡിന് കുറുകെ കടക്കുന്നതിന്റെയും കാല്‍നടയാത്രക്കാരെ ശ്രദ്ധിക്കാതെ വാഹനങ്ങള്‍ അമിതവേഗത്തില്‍ ഓടിച്ചുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ വിഡിയോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

കാല്‍നടയാത്രക്കാര്‍ ശ്രദ്ധിക്കാന്റോഡിന് കുറുകെ കടക്കാന്‍ സീബ്ര ക്രോസിങ്, മേല്‍പ്പാലങ്ങള്‍, സബ്‌വേകള്‍ എന്നിവ മാത്രം ഉപയോഗിക്കുക, കാല്‍നടയാത്രക്കാര്‍ക്കുള്ള സിഗ്‌നല്‍ ലൈറ്റുകള്‍ കൃത്യമായി പാലിക്കുക.

ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശംകാല്‍നടയാത്രക്കാരുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ വേഗം കുറയ്ക്കുകയും അതീവ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുക. ക്രോസിങ്ങുകള്‍ക്ക് സമീപം എത്തുമ്പോള്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new