Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മാനനഷ്ടക്കേസ് സുപ്രീംകോടതി റദ്ദാക്കി

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മാനനഷ്ടക്കേസ് സുപ്രീംകോടതി റദ്ദാക്കി

എല്‍നിനോ പ്രതിഭാസം കൂടുതല്‍ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികള്‍.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..

ശക്തമായ വിയോജിപ്പുമായി ഇറ്റാലിയൻ എംബസി..ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ പരാമർശിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ വിമർശനം..

അരുണാചല്‍ പ്രദേശില്‍ വൻതോതില്‍ മണ്ണിടിച്ചില്‍... അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി

രാജ്യത്തെ ഒരുകോടി യുവാക്കള്‍ക്ക് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എ.ഐ.), സെമി കണ്ടക്ടർ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയില്‍ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കും.... മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികള്‍ക്കായി രാജ്യവ്യാപകമായി സൗജന്യ ഓണ്‍ലൈൻ പരിശീലന സൗകര്യം ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

2022ല്‍ മഹാരാഷ്ട്രയില്‍ നടത്തിയ പ്രസംഗത്തില്‍ സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കേസ് സുപ്രീംകോടതി റദ്ദാക്കി. ലക്‌നൗ മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ഗാന്ധിക്കെതിരെയെടുത്ത മാനനഷ്ടക്കേസും സമന്‍സുമാണ് സുപ്രീംകോടതി റദ്ദാക്കിയത്. കേസില്‍ രാഹുല്‍ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ദീപാങ്കല്‍ ദത്ത, ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

'രാഹുല്‍ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതായി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നില്ല. അതിനാല്‍ രാഹുല്‍ ഗാന്ധിക്കെതിരായ പരാതിയും മജിസ്‌ട്രേറ്റിന്റെ ഉത്തരവും റദ്ദാക്കുന്നു' സുപ്രീംകോടതി വ്യക്തമാക്കി.

2022ല്‍ മഹാരാഷ്ട്രയില്‍ നടത്തിയ പ്രസംഗത്തില്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നെന്നും അവരില്‍നിന്ന് പെന്‍ഷന്‍ വാങ്ങിയിരുന്നെന്നും രാഹുല്‍ പറഞ്ഞെന്ന് ആരോപിച്ചാണ് അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ ലക്‌നൗ കോടതിയില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിക്ക് സമന്‍സ് അയച്ചത്. ഇതിനെതിരെ രാഹുല്‍ഗാന്ധി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2024 ഏപ്രില്‍ നാലിന് ഹൈക്കോടതി കേസ് തള്ളിക്കളഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അലഹബാദ് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യ സമരസേനാനികളെ ഇത്തരത്തില്‍ തള്ളിക്കളയരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നാണ് രാഹുല്‍ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new