Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിംബാബ്‌വെ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനം... ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ മിന്നും വിജയം

സിംബാബ്‌വെ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനം... ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ മിന്നും വിജയം

ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ താരമായിരുന്ന എസ്‌ മേഘന വിരമിച്ചു...

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ച് മത്സരപരമ്പരയിലെ രണ്ടാമത്തെ ട്വന്റി-20 ഇന്ന് ക്രൈസ്റ്റ്ചർച്ചില്‍ നടക്കും...

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഓള്‍റൗണ്ടർ നമൻ ധിർ...

സിംബാബ്‌വെ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ മിന്നും വിജയം. അപരാജിത സെഞ്ച്വറിയുമായി കളം നിറഞ്ഞ പ്രതിക റാവലാണ് ഇന്ത്യയുടെ വിജയ ശില്‍പി.

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യന്‍ സംഘം ജയം നേടിയത്. സ്‌കോര്‍: സിംബാബ്‌വെ -49.5 ഓവറില്‍ 197ന് പുറത്ത്, ഇന്ത്യ - 27.1 ഓവറില്‍ ഒന്നിന് 200. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. രണ്ടാം മത്സരം ഞായറാഴ്ച ഇതേവേദിയില്‍ നടക്കും. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വെ ക്യാപ്റ്റന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അവരുടെ മാന്ത്രികത പുറത്തെടുക്കുകയായിരുന്നു. സിംബാബ്‌വെ നിരയില്‍ ബിലവെഡ് ബിസ മാത്രമാണ് പിടിച്ചു നിന്നത്. 92 പന്തുകളില്‍ നിന്ന് 5 സിക്‌സറുകളുടെയും 5 ഫോറുകളുടെയും അകമ്പടിയോടെ 62 റണ്‍സെടുത്ത ബിസയാണ് അവരുടെ ടോപ് സ്‌കോറര്‍. മിച്ചല്‍ മാവുങ്കയും (29) ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. ഇന്ത്യന്‍ സ്പിന്‍ കരുത്തിനു മുന്നില്‍ സിംബാബ്‌വെ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new