Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍

അമേരിക്കൻ ചാരനോ...? നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച 36കാരനായ പൗരൻ പിടിയിലായി.. ഏതാണ്ട് ഏഴുമാസത്തോളം യാതൊരുവിധ രേഖകളുമില്ലാതെ ഗോവയില്‍ താമസിച്ചു..പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍..

സ്‌കോളര്‍ഷിപ് തുക പിന്‍വലിക്കാന്‍ ബാങ്കിലെത്തിയ ഏഴാംക്ലാസുകാരിയുടെ അക്കൗണ്ടില്‍ കണ്ടെത്തിയത് 759 കോടിയിലധികം രൂപ. പശ്ചിമബംഗാളിലെ കൂച്ച്‌ ബിഹാര്‍ ജില്ലയിലാണ് സംഭവം. ഹല്‍ബാരി സ്വദേശിയായ സുപര്‍ണ റോയിയെന്ന വിദ്യാര്‍ത്ഥിനിയുടെ അക്കൗണ്ടിലാണ് ഇത്രയധികം പണം ബാലന്‍സ് കാണിച്ചത്.

കേരളത്തില്‍ കുടിയേറ്റ തൊഴിലാളിയായാണ് സുപര്‍ണയുടെ പിതാവ് ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ് തുകയായ 800 രൂപ അക്കൗണ്ടില്‍ എത്തിയതായി മൊബൈല്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് കുടുംബം ബാങ്കിലെത്തിയത്. പഴകിപ്പോയ സ്‌കൂള്‍ ഷൂസിന് പകരം പുതിയൊരു ജോഡി വാങ്ങാനായി ഈ പണം ഉപയോഗിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ശനിയാഴ്ച മൂത്ത സഹോദരനൊപ്പം സമീപത്തെ കസ്റ്റമര്‍ സര്‍വീസ് സെന്ററിലെത്തി 900 രൂപ പിന്‍വലിച്ചു, തുടര്‍ന്ന് അക്കൗണ്ടിലെ ബാക്കി തുക പരിശോധിച്ചപ്പോഴാണ് 759 കോടിയിലധികം രൂപ അക്കൗണ്ടിലുണ്ടെന്ന് കണ്ടെത്തിയത്.

പിന്നാലെ ഹല്‍ദിഹാരി മേഖലയില്‍ ഈ സംഭവം വലിയ ചര്‍ച്ചയായി. അക്കൗണ്ടില്‍ ഇത്രയധികം തുക എങ്ങനെയെത്തിയെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്നും സംഭവം തങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണെന്നും കുടുംബം പ്രതികരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക തകരാറോ ബാങ്കിന്റെ സിസ്റ്റം പിഴവോ കാരണമാണോ ഇത്തരത്തില്‍ സംഭവിച്ചതെന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്. അതേസമയം, സമാനമായ രീതിയില്‍ ഒന്നിലധികം സംഭവങ്ങള്‍ മറ്റിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new