Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തില്‍ മരണസംഖ്യ എട്ടായി... തെരച്ചില്‍ ഊർജ്ജിതമാക്കി

കൊച്ചുമകളോട് ലൈംഗികാതിക്രമം.. യുവാവിനെ വടിവാള്‍ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങള്‍ പുറത്ത്..

എല്‍നിനോ പ്രതിഭാസം കൂടുതല്‍ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികള്‍.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികള്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കന്യാകുമാരി ജില്ലയിലെ തക്കല സര്‍ക്കാര്‍ എച്ച്‌എസ്‌എസിലാണ് സംഭവം. സ്‌കൂള്‍ യൂണിഫോം ധരിച്ചുകൊണ്ടാണ് പെണ്‍കുട്ടികള്‍ മദ്യപിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ജല്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു.

ഓഗസ്റ്റ് ഒന്ന് ശനിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. പെണ്‍കുട്ടികള്‍ മദ്യപിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പുറത്തുനിന്ന് ഭക്ഷണം എത്തിക്കുന്നതിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചുമാണ് പെണ്‍കുട്ടികള്‍ വീഡിയോയില്‍ സംസാരിക്കുന്നത്. വീഡിയോ എടുക്കുന്നത് എന്തിനാണെന്നും ഒരു വിദ്യാര്‍ത്ഥിനി ചോദിക്കുന്നുണ്ട്.

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ജില്ലാ കളക്ടര്‍ വിദ്യാഭ്യാസ വകുപ്പിനോട് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചത്. സ്‌കൂള്‍ ക്യാമ്പസിനുള്ളില്‍ എങ്ങനെയാണ് മദ്യം എത്തിയത് എന്നതടക്കം അന്വേഷിക്കും. എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുള്ള പരിശീലനവും ഈ സ്‌കൂളില്‍ നടക്കുന്നുണ്ട്. ഈ പ്രത്യേക ക്ലാസിന് ശേഷമാകാം പെണ്‍കുട്ടികള്‍ പുറത്തുനിന്ന് മദ്യവും ഭക്ഷണവും എത്തിച്ചതെന്നാണ് കരുതുന്നത്.

സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതിനാല്‍ പ്രിന്‍സിപ്പല്‍ പ്രമീളയെ ജില്ലാ കളക്ടര്‍ സ്ഥലംമാറ്റി. നാഗര്‍കോവിലിലെ മറ്റൊരു സ്‌കൂളിലേക്കാണ് മാറ്റിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new