തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികള്‍ ഓടി ..! ബുള്‍ഡോസർ ഇറക്കി തൂക്കി
6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്
ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷല്‍ ട്രെയിൻ പ്രഖ്യാപിച്ചു. ആകെ 20 കോച്ചുകളുള്ള ട്രെയിനാണ് പ്രഖ്യാപിച്ചത്. ഇതില്‍ ഒരു എസി ചെയർ കാർ, മൂന്ന് എസി ത്രീ ടയർ കോച്ചുകള്‍, 10 സ്ലീപ്പർ കോച്ചുകള്‍, 4 ജനറല്‍ കോച്ചുകള്‍ എന്നിവ ഉള്‍പ്പെടുകയും ചെയ്യുന്നു.
20 വൈകുന്നേരം 5.10ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10 മണിക്ക് കൊച്ചുവേളിയിലെത്തും. 22 ഉച്ചയ്ക്ക് 12.40നാണ് മടക്കയാത്ര. 23-ാം തീയതി രാവിലെ 6 മണിക്ക് ബംഗളൂരുവിലെത്തുന്നതാണ്.
കൃഷ്ണരാജപുരം, ബംഗാരപേട്ട്, കുപ്പം, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, വർക്കല എന്നിവയാണ് പ്രധാന സ്റ്റോപ്പുകളുള്ളത്.

