എന്റെ വീട്ടില്‍ എന്നും അടിയാ സാറേ.. അച്ഛനും അമ്മയും വേണ്ട, 12 വയസ്സുകാരിക്ക് അഭിജിത് മതിയെന്ന് പൊട്ടിക്കരഞ്ഞ് അച്ഛൻ.. കസ്റ്റഡിയില്‍
പി എം പദ്ധതി പ്രകാരം തട്ടുകളായി തിരിച്ച് സ്‌കൂളുകളെ തിരഞ്ഞെടുക്കുന്ന 'ചലഞ്ച് മോഡില്‍' കേരളം പങ്കാളികളായിട്ടില്ല; മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങള്‍ പൂർണ്ണമായും അസത്യവും ജനങ്ങളെ വഞ്ചിക്കുന്നതുമാണെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് ; മഴ സാധ്യത പ്രവചനം ഇങ്ങനെ
നീണ്ടകര മത്സ്യബന്ധന തുറമുഖത്തിനു സമീപം അഴിമുഖത്ത് തിരയില്‍പെട്ട് വള്ളം മറിഞ്ഞ് ഒരു മരണം... രണ്ടു പേരെ കാണാതായി, തെരച്ചില്‍ തുടരുന്നു....
കടവൂരില്‍ മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജു ആണ് കൊല്ലപ്പെട്ടത്. പാല്‍ക്കുളങ്ങര സ്വദേശിയാണ് രാജു.
ഇന്നലെ രാത്രിയാണ് മദ്യലഹരിയില്‍ കൊല നടന്നത്. ഇവർ തമ്മില്‍ മദ്യലഹരിയില്‍ ആദ്യം തർക്കമുണ്ടാകുകയും പിന്നീട് തർക്കം സംഘർഷത്തിന് വഴിമാറുകയുമായിരുന്നു. സംഭവത്തില്‍ രണ്ടാം പ്രതി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒന്നാം പ്രതി ശ്യാം കുമാർ ഒളിവില്‍ പോയി.